കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വേ​റി​ട്ട പ​ദ്ധ​തി​യു​മാ​യി പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​വും ഗ്രാ​മ​പഞ്ചാ​യ​ത്തും
Wednesday, October 21, 2020 11:10 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക മ​ത്സ​ര പ​ദ്ധ​തി​യു​മാ​യി പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​വും പ​ഞ്ചാ​യ​ത്തും. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച് വ​രു​ന്പോ​ഴും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പെ​രു​മാ​റ്റ വ്യ​തി​യാ​ന​മു​ണ്ടാ​ക്കു​ന്ന വേ​റി​ട്ട പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
പു​ൽ​പ്പ​ള്ളി ടൗ​ണി​ലെ മു​ഴു​വ​ൻ വ്യാ​പാ​രി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി പ്ര​കാ​രം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ ഓ​രോ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച്് അ​വ​ർ​ക്കി​ട​യി​ൽ മ​ത്സ​രം ന​ട​ത്തി വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യു​ന്ന​ത് വ​ഴി കോ​വി​ഡ് രോ​ഗ​ബാ​ധ​യെ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കു​കയാ​ണ് ല​ക്ഷ്യം.
മ​ർ​ച്ച​ന്‍റ്സ് ആ​ക്ടി​വ് സ​പ്പോ​ർ​ട്ട് ഫോ​ർ കോ​വി​ഡ് ക​ണ്‍​ട്രോ​ൾ എ​ന്ന് പേരിട്ട പ​ദ്ധ​തി​യി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ഒ​രോ സ്ഥാ​പ​ന​വും ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക. പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ്, പോ​ലീ​സ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി.
ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് പ​ദ്ധ​തി വി​ഭാ​വ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കും. ഇ​ങ്ങ​നെ മൂ​ന്നുത​വ​ണ വി​ജ​യി​ക​ളാ​കു​ന്ന​വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ച്ച് പ്ര​ശ​സ്തി​പ​ത്രം ന​ൽ​കും. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് നൂ​ത​ന ആ​ശ​യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും.
പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ഭ​യം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി​ച്ചേ​രു​ന്ന​തി​നും ക​ട​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് രോ​ഗ​ബാ​ധ​യേ​ൽ​ക്കാ​തെ ക​ട​യു​ട​മ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും സാ​ധി​ക്കും.
ഇ​തു​വ​ഴി കോ​വി​ഡ് രോ​ഗ​ബാ​ധ​യി​ല്ലാ​ത്ത കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പ​ഞ്ചാ​യ​ത്താ​യി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഇ​തി​നാ​യി മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യോ​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്രേം​സു​ല​ജ​ല​ത, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ധ​കൃ​ഷ്ണൻ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.