കോ​ണ്‍​ഗ്ര​സ് മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ര​മേ​ശ​ൻ സി​പി​എ​മ്മി​ലേ​ക്ക്
Monday, October 26, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: കോ​ണ്‍​ഗ്ര​സ് മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ര​മേ​ശ​ൻ സി​പി​എ​മ്മി​ൽ ചേ​രു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സ് പ്രാ​ഥ​മി​കാം​ഗ​ത്വ​വും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും രാ​ജി​വ​ച്ച​താ​യി അ​റി​യി​ച്ചു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു ക​ത്ത​യ​ച്ചു. സ്പീ​ഡ് പോ​സ്റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു 22നാ​ണ് രാ​ജി​ക്ക​ത്ത് അ​യ​ച്ച​ത്. കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഘ​ട​ക​ത്തി​ൽ ഈ​ഴ​വ-​തി​യ്യ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള ഏ​ക ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​ണ് ര​മേ​ശ​ൻ.
ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പ് വി​ളി​പ്പാ​ട​ക​ലെ എ​ത്തി​യി​രി​ക്കെ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പാ​ർ​ട്ടി വി​ട്ട​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ​ത്തെ അ​ന്പ​ര​പ്പി​ലാ​ക്കി. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാ​ക്കു​ഴി സ്വ​ദേ​ശി​യാ​ണ് ചെ​ത്തു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ(​ഐ​എ​ൻ​ടി​യു​സി)​ജി​ല്ലാ സെ​ക്ര​ട്ട​റി​യും ആ​ർ. ശ​ങ്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ര​മേ​ശ​ൻ. 2014ൽ ​കോ​ണ്‍​ഗ്ര​സ് മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നാ​കും​മു​ന്പ് ര​ണ്ടു ത​വ​ണ പൂ​താ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. എ​സ്എ​ൻ​ഡി​പി വ​യ​നാ​ട് യൂ​ണി​യ​ൻ യു​വ​ജ​ന​വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2000ൽ ​യു​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര​നാ​യി ര​മേ​ശ​ൻ പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് കോ​ണ്‍​ഗ്ര​സി​ൽ പ്രാ​ഥ​മി​കാം​ഗ​ത്വ​മെ​ടു​ത്ത​ത്.
ഇ​ക്ക​ഴി​ഞ്ഞ 21നു ​വൈ​കു​ന്നേ​രം സിപിഎം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ ഉ​ൾ​പ്പെ​ടെ സി​പി​എം നേ​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി ച​ർ​ച്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സ് വി​ടാ​നു​ള്ള ര​മേ​ശ​ന്‍റെ തീ​രു​മാ​നം. സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി​രു​ന്നു. 1980 മു​ത​ൽ 1996 വ​രെ സി​പി​എം മെം​ബ​റാ​യി​രു​ന്നു ര​മേ​ശ​ൻ. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
കോ​ണ്‍​ഗ്ര​സ് പ്ര​ദേ​ശി​ക നേ​തൃ​ത്വ​വു​മാ​യി ഒ​രു ത​ര​ത്തി​ലും പൊ​രു​ത്ത​പ്പെ​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ർ​ട്ടി വി​ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു ര​മേ​ശ​ൻ പ​റ​ഞ്ഞു. ഈ​ഴ​വ-​തി​യ്യ വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള പാ​ർ​ട്ടി സം​സ്ഥാ​ന, ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ അ​വ​ഗ​ണ​ന രാ​ജി​ക്കു​ള്ള മ​റ്റൊ​രു കാ​ര​ണ​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ കെ​പി​സി​സി അ​ധ്യ​ക്ഷ​നു​ള്ള ക​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു ര​മേ​ശ​ൻ വ്യ​ക്ത​മാ​ക്കി. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ൽ ര​മേ​ശ​ൻ മു​ന്പ് ര​ണ്ടു​ത​വ​ണ മ​ത്സ​രി​ച്ചു​ജ​യി​ച്ച പാ​പ്ല​ശേ​രി വാ​ർ​ഡ് ഇ​ത്ത​വ​ണ ജ​ന​റ​ൽ വാ​ർ​ഡാ​ണ്. സി​പി​എം നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഇ​തേ വാ​ർ​ഡി​ൽ വീ​ണ്ടും ജ​ന​വി​ധി തേ​ടു​മെ​ന്നും ര​മേ​ശ​ൻ പ​റ​ഞ്ഞു.