പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കി
Tuesday, October 27, 2020 11:04 PM IST
ക​ൽ​പ്പ​റ്റ:​ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച പു​ൽ​പ്പ​ള്ളി,മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് പൂ​ർ​ത്തി​യാ​ക്കി.​പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 20 വാ​ർ​ഡു​ക​ളി​ൽ നാ​ല് എ​ണ്ണ​ത്തി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കും. സി​പി​എം 16 വാ​ർ​ഡു​ക​ളി​ൽ ജ​ന​വി​ധി തേ​ടും.
ര​ണ്ട്(​വീ​ട്ടി​മൂ​ല-​ജ​ന​റ​ൽ വ​നി​ത),11(ആ​ശ്ര​മ​ക്കൊ​ല്ലി-​പ​ട്ടി​ക​വ​ർ​ഗ വ​നി​ത),16(ആ​ശ്ര​മ​ക്കൊ​ല്ലി-​പ​ട്ടി​ക​ജാ​തി),17(മ​ര​കാ​വ്-​ജ​ന​റ​ൽ) എ​ന്നീ വാ​ർ​ഡു​ക​ളാ​ണ് സി​പി​ഐ​ക്കു ല​ഭി​ച്ച​ത്.​ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തേ വാ​ർ​ഡു​ക​ളി​ലാ​ണ് സി​പി​ഐ മ​ത്സ​രി​ച്ച​ത്.​കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം അ​ട​ക്കം മ​റ്റു ഘ​ട​ക ക​ക്ഷി​ക​ൾ​ക്കു പ​ഞ്ചാ​യ​ത്തി​ൽ സീ​റ്റി​ല്ല.​നി​ല​വി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​മാ​ണ് പ​ഞ്ചാ​യ​ത്തി​ൽ.
18 വാ​ർ​ഡു​ക​ളു​ള്ള മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം 12-ഉം ​കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം നാ​ലും സി​പി​ഐ,എ​ൽ​ജെ​ഡി എ​ന്നി​വ ഒ​ന്നു​വീ​ത​വും സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കും.​എ​ട്ടാം വാ​ർ​ഡാ​ണ്(​സീ​താ​മൗ​ണ്ട്-​ജ​ന​റ​ൽ)​സി​പി​ഐ​ക്കു അ​നു​വ​ദി​ച്ച​ത്. ഈ ​വാ​ർ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ താ​ഴെ​ത​ട്ടി​ൽ ത​ർ​ക്കം ഉ​ണ്ട്.​ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് മു​ന്ന​ണി പ്ര​ദേ​ശി​ക നേ​തൃ​ത്വം.
പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡാ​ണ്(​പാ​റ​ക്ക​വ​ല-​ജ​ന​റ​ൽ)​എ​ൽ​ജെ​ഡി​ക്കു ന​ൽ​കി​യ​ത്.​ര​ണ്ട്(​പ​ഞ്ഞി​മു​ക്ക്-​ജ​ന​റ​ൽ),മൂ​ന്ന്(​ചേ​ലൂ​ർ-​വ​നി​ത),നാ​ല്(​മ​ര​ക്ക​ട​വ്-​പ​ട്ടി​ക​വ​ർ​ഗ വ​നി​ത),ഏ​ഴ്(​പാ​ടി​ച്ചി​റ-​ജ​ന​റ​ൽ വ​നി​ത)​എ​ന്നീ വാ​ർ​ഡു​ക​ളാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​നു ല​ഭി​ച്ച​ത്.