ഒ​രു​കോ​ടി​യോ​ളം മു​ട​ക്കി​യ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​യോ​ജ​ന​മി​ല്ലാ​തെ ന​ശി​ക്കു​ന്നു
Tuesday, October 27, 2020 11:04 PM IST
പു​ൽ​പ്പ​ള്ളി: പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ചീ​യ​ന്പം 73 ൽ 110 ​ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യി കേ​ര​ള ജ​ല അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​തെ ന​ശി​ക്കു​ന്നു. 2013 ൽ ​ആ​രം​ഭി​ച്ച പി​വി​ടി​ജി ഡെ​പ്പോ​സി​റ്റ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഒ​രു കോ​ടി രൂ​പ​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് പ​ദ്ധ​തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ കോ​ള​നി​ക്കാ​ർ​ക്ക് കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റാ​ൻ കാ​ര​ണം.
കോ​ള​നി​യോ​ട് ചേ​ർ​ന്ന് അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കു​ള​വും 500 മീ​റ്റ​ർ മാ​റി ടാ​ങ്കും നി​ർ​മി​ച്ച​ത്. കു​ളം നി​ർ​മി​ച്ച​പ്പോ​ൾ ഒ​രു മീ​റ്റ​ർ പ്ര​കാ​രം എ​ട്ട് റിം​ഗു​ക​ളാ​ണ് നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ച്ച​ത്. ച​തു​പ്പ് സ്ഥ​ല​മാ​യ​തി​നാ​ൽ അ​ഞ്ച് റിം​ഗി​ന്‍റെ ആ​ഴം മാ​ത്ര​മെ​ടു​ത്ത് ബാ​ക്കി റിം​ഗു​ക​ൾ മ​ണ്ണി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ചു. മു​ക​ളി​ലെ റിം​ഗു​ക​ൾ​ക്ക് ചു​റ്റും മ​ണ്ണി​ട്ട് കി​ണ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ് കു​ടി​വെ​ള്ളം ല​ഭ്യ​മാ​കാ​ത്ത​തി​ന് കാ​ര​ണം. കു​ള​ത്തി​ലെ റിം​ഗി​ന് മു​ക​ളി​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് കി​ണ​ർ മൂ​ടു​ക​യും അ​തി​ന് മു​ക​ളി​ൽ പ​ന്പ് ഹൗ​സ് സ്ഥാ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ത് മൂ​ലം കു​ള​ത്തി​ന് ആ​ഴം​കൂ​ട്ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ പ​റ​യു​ന്ന​ത്.
കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ബി​ല്ല് അ​ട​യ്ക്കാ​ൻ ആ​രും ത​യ്യാ​റാ​ക​തെ വ​ന്ന​തോ​ടെ കെഎസ്ഇ​ബി വൈ​ദ്യു​തി വിഛേ​ദി​ക്കു​ക​യും ചെ​യ്തു. ഇ​ത് മു​ലം പ​ന്പ് ഹാ​സി​ലെ മോ​ട്ടേ​ർ തു​ര​ന്പെ​ടു​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​പ്പോ​ൾ കോ​ള​നി​ക്കാ​ർ​ക്ക് കു​ടി​വെ​ള്ളം വി​ല കൊ​ടു​ത്ത് വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഒ​രു കോ​ടി​യോ​ളം രൂ​പ മു​ട​ക്കി​യ പ​ദ്ധ​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ലം ആ​ർ​ക്കും പ്ര​യോ ജ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.