അ​ന്ധ​യാ​യ വ​ന​വാ​സി വൃ​ദ്ധ​യ്ക്ക് വൈ​ദ്യു​ത ബോ​ർ​ഡി​ന്‍റെ ജ​പ്തി നോട്ടീസ്
Friday, November 20, 2020 11:19 PM IST
ക​ൽ​പ്പ​റ്റ: കാ​ഴ്ച​ശ​ക്തി ഇ​ല്ലാ​ത്ത 78 ക​ഴി​ഞ്ഞ വ​ന​വാ​സി സ്ത്രീ​യ്ക്ക് ജ​പ്തി ന​ട​പ​ടി​യു​മാ​യി വൈ​ദ്യു​തി ബോ​ർ​ഡ്. ചീ​ക്ക​ല്ലൂ​ർ ഒ​ത​യോ​ത്ത് കൂ​ന​മ്മേ​ൽ കോ​ള​നി​യി​ലെ ചോ​പ്പ​യ്ക്കാ​ണ് 2016 ജൂ​ണ്‍ മു​ത​ലു​ള്ള വൈ​ദ്യു​തി കു​ടു​ശി​ഖ 1495 രൂ​പ​യ്ക്ക് ക​ണി​യാ​ന്പ​റ്റ വി​ല്ലേ​ജി​ൽ നി​ന്നും ജ​പ​തി ന​ട​പ​ടി​ക​ൾ കാ​ണി​ച്ച് നോ​ട്ടീ​സ് ല​ഭി​ച്ച​ത്.
ജോ​ലി​ക്ക് പോ​കാ​ൻ കഴിയാ​ത്ത ഇ​വ​ർ​ക്ക് വ​യോ​ജ​ന പെ​ൻ​ഷ​ൻ മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം. ആ​ണ്‍​മ​ക്ക​ൾ ദൂ​രെ​യാ​ണ് താ​മ​സം. ജി​ല്ലാ ക​ള​ക്ട​ർ​ക്കും വൈ​ദ്യു​തി അ​ധി​കൃ​ത​ർ​ക്കും ജ​പ്തി ന​ട​പ​ടി ഒ​ഴി​വാ​ക്കു​ന്ന​തി​നും സൗ​ജ​ന്യ വൈ​ദ്യു​തി​ക​ണ​ക്ഷ​ൻ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നും അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്ക​യാ​ണ് ചോ​പ്പ.