നി​കു​തി കു​ടി​ശി​ക: ആം​ന​സ്റ്റി സ്കീം 30 ​വ​രെ
Tuesday, November 24, 2020 1:01 AM IST
ക​ൽ​പ്പ​റ്റ: നി​കു​തി വ​കു​പ്പി​ന്‍റെ കു​ടി​ശി​ക നി​വാ​ര​ണ പ​ദ്ധ​തി​യാ​യ ആം​ന​സ്റ്റി സ്കീം ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് 30 വ​രെ അ​വ​സ​രം ല​ഭി​ക്കും. പ​ദ്ധ​തി തെ​ര​ഞ്ഞ​ടു​ക്കു​ന്ന​വ​ർ​ക്ക് നി​കു​തി കു​ടി​ശി​ക​യ്ക്ക് പ​ലി​ശ​യും പി​ഴ​യും പൂ​ർ​ണ്ണ​മാ​യും ഒ​ഴി​വാ​ക്കാം. കു​ടി​ശി​ക ഒ​രു​മി​ച്ച് അ​ട​ക്കു​ന്ന​വ​ർ​ക്ക് 60 ശ​ത​മാ​ന​വും ത​വ​ണ​ക​ളാ​യി അ​ട​ക്കു​ന്ന​വ​ർ​ക്ക് 50 ശ​ത​മാ​ന​വും ഇ​ള​വ് ല​ഭി​ക്കും. 2005 ന് ​ശേ​ഷ​മു​ള്ള വി​ൽ​പ​ന നി​കു​തി കു​ടി​ശി​ക​യി​ൽ പി​ഴ മാ​ത്ര​മെ ഒ​ഴി​വാ​ക്കു. എ​ല്ലാ നി​കു​തി കു​ടി​ശി​ക​ക​ൾ​ക്കും താ​ൽ​പ​ര്യം ന​ൽ​കാം. മു​ൻ​പ് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി സ്വീ​ക​രി​ച്ച് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്കും പ​ദ്ധ​തി​യി​ൽ ചേ​രാം. പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​ന് www.keralataxse.gov.in ൽ ​ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന കേ​സു​ക​ളി​ൽ ആം​ന​സ്റ്റി പ​ദ്ധ​തി സ്വീ​ക​രി​ച്ചാ​ൽ ക​ള​ക്ഷ​ൻ ഫീ​സ് ഈ​ടാ​ക്കി​ല്ല. ആം​ന​സ്റ്റി പ​ദ്ധ​തി പ്ര​കാ​രം അ​ട​ക്കേ​ണ്ട തു​ക പൂ​ർ​ണ്ണ​മാ​യി അ​ട​ച്ച​തി​ന് ശേ​ഷം വ്യാ​പാ​രി​ക്ക് എ​തി​രാ​യ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കും. ജി​എ​സ്ടി​ക്ക് മു​ന്പു​ണ്ടാ​യി​രു​ന്ന കേ​ര​ള മൂ​ല്യ​വ​ർ​ധി​ത നി​കു​തി, കേ​ന്ദ്ര വി​ൽ​പ്പ​ന നി​കു​തി, ആ​ഡം​ബ​ര നി​കു​തി, സ​ർ​ചാ​ർ​ജ്, കാ​ർ​ഷി​ക ആ​ദാ​യ നി​കു​തി, കേ​ര​ള പൊ​തു വി​ൽ​പ​ന നി​കു​തി പ്ര​കാ​ര​മു​ള്ള കു​ടി​ശി​ക​ക​ളാ​ണ് പ​ദ്ധ​തി​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്.