തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം 30 മു​ത​ൽ
Tuesday, November 24, 2020 11:14 PM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ജി​ല്ല​യി​ലെ വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം 30, ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലും ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​നി​വാ​ര്യ കാ​ര​ണ​ങ്ങ​ളാ​ൽ പ​ങ്കെ​ടു​ക്കാ​നാ​കാ​ത്ത​വ​ർ​ക്ക് ഡി​സം​ബ​ർ നാ​ലി​നും ന​ട​ക്കും. 30 ന് ​സെ​ന്‍റ് പാ​ട്രി​ക് സ്കൂ​ൾ മാ​ന​ന്ത​വാ​ടി, ഡി​സം​ബ​ർ ഒ​ന്നി​ന് പ​ന​മ​രം ഗ​വ. എ​ച്ച്എ​സ്എ​സ്, ര​ണ്ടി​ന് ബ​ത്തേ​രി സ​ർ​വ​ജ​ന എ​ച്ച്എ​സ്എ​സ്, മൂ​ന്നി​നും നാ​ലി​നും ക​ൽ​പ്പ​റ്റ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം. രാ​വി​ലെ 9.30 മു​ത​ൽ ഒ​ന്നു​വ​രെ​യും ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യു​മു​ള്ള ര​ണ്ട് ഷെ​ഡ്യൂ​ളു​ക​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം. ജി​ല്ലാ- ബ്ലോ​ക്ക്ത​ല ട്രെ​യ്ന​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കും. പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​വും പ​രി​ശീ​ല​നം.