ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത​ത് ഖേ​ദ​ക​രം: പി.​എം. ജോ​യ്
Thursday, November 26, 2020 11:02 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ മു​ന്ന​ണി​ക​ൾ ത​യാ​റാ​വാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ് പ​റ​ഞ്ഞു. നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​തി​നാ​റ് സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന ക​ർ​ഷ​ക മു​ന്ന​ണി വ​ൻ വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നും രാ​ത്രി​കാ​ല ഗ​താ​ഗ​ത നി​രോ​ധ​ന​ത്തി​നും ഇ​ക്കൊ സെ​ൻ​സെ​റ്റി​വ് സോ​ണ്‍, വി​ല​ത്ത​ക​ർ​ച്ച​ക്കെ​തി​രെ​യും പ​രി​ഹാ​രം കാ​ണാ​ൻ മു​ന്ന​ണി​ക​ൾ​ക്ക് സാ​ധി​ക്കു​ന്നി​ല്ല. ന​ന്പി​ക്കൊ​ല്ലി ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ(​ഒ​ഐ​ഒ​പി) പി​ന്തു​ണ​യോ​ടു​കൂ​ടി മ​ത്സ​രി​ക്കു​ന്ന ഉ​നൈ​സ് ക​ല്ലൂ​ർ വ​ൻ വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പി. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ഐ​ഒ​പി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സൈ​മ​ണ്‍ പൗ​ലോ​സ്, സ്ഥാ​നാ​ർ​ത്ഥി ഉ​നൈ​സ് ക​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ജു പൂ​ള​ക്ക​ര ചെ​യ​ർ​മാ​നും മോ​ഹ​ന​ച​ന്ദ്ര​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി അ​ന്പ​ത്തൊ​ന്നം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.