ബജറ്റിൽ ജില്ലയ്ക്ക് പ്രതീക്ഷയേകുന്ന പ​ദ്ധ​തി​ക​ൾ
Saturday, January 16, 2021 12:44 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന ബ​ജ​റ്റി​ൽ ക​ണ്ണൂ​രി​ന് വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ. അ​ഴീ​ക്ക​ൽ ന​ദീ​മു​ഖ ഹാ​ർ​ബ​ർ നി​ർ​മാ​ണ​ത്തി​ന് ഈ ​വ​ർ​ഷം തു​ട​ക്കം കു​റി​ക്കു​മെ​ന്ന് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു. 3698 കോ​ടി രൂ​പ ചെ​ല​വി​ൽ 14.5 മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഔ​ട്ട​ർ ഹാ​ർ​ബ​ർ നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​നാ​യി മ​ല​ബാ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പോ​ർ​ട്ട് എ​ന്ന ക​ന്പ​നി ര​ജി​സ്റ്റ​ർ ചെ​യ്തു​ക​ഴി​ഞ്ഞു. മൂ​ന്നു ഘ​ട്ട​മാ​യാ​ണ് നി​ർ​മാ​ണം. മ​ല​ബാ​റി​ന്‍റെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള കൊ​ച്ചി-​മം​ഗ​ളൂ​രു വ്യ​വ​സാ​യ ഇ​ട​നാ​ഴി പ​ദ്ധ​തി​ക്കും തു​ട​ക്കം കു​റി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം 5000 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് 12,000 കോ​ടി രൂ​പ കി​ഫ്ബി വ​ഴി അ​നു​വ​ദി​ച്ചു.

പ​ശ്ചി​മ ക​നാ​ൽ ശൃം​ഖ​ല​യു​ടെ ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം അ​ടു​ത്ത​മാ​സം ന​ട​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ഹി​ക്കും വ​ള​പ​ട്ട​ണ​ത്തി​നു​മി​ട​യി​ൽ 26 കി​ലോ​മീ​റ്റ​ർ ക​നാ​ലു​ക​ൾ പു​തി​യ​താ​യി കു​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി 2021-22 ൽ ​പൂ​ർ​ത്തീ​ക​രി​ക്കും. ആ​യി​രം കോ​ടി കി​ഫ്ബി ഫ​ണ്ടി​നു പു​റ​മെ 107 കോ​ടി രൂ​പ ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ത​ല​ശേ​രി-​മൈ​സൂ​രു റെ​യി​ൽ ലൈ​നു​ക​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഉ​ട​ൻ ആ​രം​ഭി​ക്കും. കേ​ര​ള റെ​യി​ൽ​വേ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ എ​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത​സം​രം​ഭം വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ദ​ളി​ത്-​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും ജാ​തി​വ്യ​വ​സ്ഥ​യ്ക്കു​മെ​തി​രെ പ്ര​വ​ര്‍​ത്തി​ച്ച സ്വാ​മി ആ​ന​ന്ദ​തീ​ര്‍​ഥ​രു​ടെ പേ​രി​ല്‍ പ​യ്യ​ന്നൂ​രി​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​ർ നി​ര്‍​മി​ക്കു​ന്ന​തി​ന് 10 കോ​ടി വകയിരുത്തി.

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ര​ജ​ത​ജൂ​ബി​ലി​വ​ർ​ഷ​ത്തി​ലെ പ്ര​ത്യേ​ക സ്കീ​മു​ക​ൾ​ക്ക് 20 കോ​ടി രൂ​പ​യും കെ​ൽ​ട്രോ​ൺ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി 25 കോ​ടി​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി. മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന് 25 കോ​ടി രൂ​പ, കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ ക​ണ്ണൂ​രി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന് 69 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തോ​ടൊ​പ്പം ച​ര​ക്കു​സേ​വ​ന നി​കു​തി കോം​പ്ല​ക്സ് ക​ണ്ണൂ​രി​ൽ ആ​രം​ഭി​ക്കു​മെ​ന്നും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ട്. മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കും കൈ​ത്ത​റി-​ഖാ​ദി വ്യ​വ​സാ​യ​ത്തി​നും ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.