1,112 പേ​ര്‍​ക്ക് കോ​വി​ഡ്
Monday, August 2, 2021 1:01 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1112 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 1096 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ നാ​ലു പേ​ര്‍​ക്കും 12 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.52 ശ​ത​മാ​ന​മാ​ണ്.
ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 1,88,813 ആ​യി. ഇ​വ​രി​ല്‍ 830 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി. അ​തോ​ടെ ഇ​തി​ന​കം രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 1,79,572 ആ​യി. 1076 പേ​ര്‍ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. 6,405 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. 5,580 പേ​ര്‍ വീ​ടു​ക​ളി​ലും 825 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലു​മാ​യാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.
നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 26,977 പേ​രാ​ണ്. ഇ​തി​ല്‍ 26170 പേ​ര്‍ വീ​ടു​ക​ളി​ലും 807 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ 1516255 സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 1515385 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. 870 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
വാ​ക്സി​നേ​ഷ​ന്‍
109 കേ​ന്ദ്ര​ങ്ങ​ളി​ല്‍
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ന​ല്‍​കു​ക. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍,ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍,വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍ മു​ഖേ​ന മു​ന്‍​കൂ​ട്ടി അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും (സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍) ഒ​ന്നും, ര​ണ്ടും ഡോ​സ് വാ​ക്സി​ന്‍ ല​ഭ്യ​മാ​കും. മു​ന്‍​കൂ​ട്ടി അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു ശേ​ഷം മാ​ത്ര​മേ വാ​ക്സി​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ. വാ​ക്സി​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം)​അ​റി​യി​ച്ചു
ആ​ര്‍​ടി​പി​സി​ആ​ര്‍
പ​രി​ശോ​ധ​ന
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ജി​എ​ച്ച്എ​സ്എ​സ് പെ​രി​ങ്ങോം, വ്യാ​പാ​ര ഭ​വ​ന്‍ ചെ​ങ്ങ​ളാ​യി ടൗ​ണ്‍, പു​ത്തൂ​ര്‍ എ​എ​ല്‍​പി സ്‌​കൂ​ള്‍, ബോ​ര്‍​ഡ് സ്‌​കൂ​ള്‍ ചെ​റു​കു​ന്ന് ത​റ, പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്റ്റോ​പ്പ് (സ്‌​നേ​ഹ വ​സ്ത്രാ​ല​യ​ത്തി​ന് സ​മീ​പം), തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ എ​ഫ്എ​ച്ച്‌​സി, കൊ​തേ​രി എ​ല്‍ പി ​സ്‌​കൂ​ള്‍, അ​ഴീ​ക്കോ​ട് സി​എ​ച്ച്‌​സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്ന്, സു​ഭാ​ഷ് സ്മാ​ര​ക വാ​യ​ന​ശാ​ല ത​രി​യെ​രി, വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം മു​ഴ​പ്പി​ല​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12, ക​യ്യോ​ട്ടു​മൂ​ല അ​ങ്ക​ണ​വാ​ടി, പാ​ല​യാ​ട് ഡ​യ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് 1.30 മു​ത​ല്‍ വൈ​കു​ന്നേ​രം 3.30 വ​രെ​യു​മാ​ണ് സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.