മദ്യവിരുദ്ധ സമിതി ആ​ദ​രി​ച്ചു
Saturday, October 16, 2021 1:13 AM IST
ഇ​രി​ട്ടി : ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ജൈ​വ​ക​ർ​ഷ​ക​നു​ള്ള ല​ക്ഷ്മി -ദാ​മോ​ദ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് നേ​ടി​യ ഡോ. ​ജോ​സ്‌​ലെ​റ്റ് മാ​ത്യു​വി​നെ​യും സ​മ​ർ​പ്പി​ത ജീ​വി​ത​ത്തി​ന്‍റെ സുവർണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മ​ദ്യ വി​രു​ദ്ധ സ​മി​തി നേ​താ​ക്ക​ളാ​യ സി​സ്റ്റ​ർ നോ​ബി​ൾ മ​രി​യ എ​ഫ്സി​സി, സി​സ്റ്റ​ർ ജോ​സ് മ​രി​യ സി​എം​സി, ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന സി​സ്റ്റ​ർ ലു​സി​ന എ​സ്എ​ച്ച് എ​ന്നി​വ​രെ​യും കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ​സ​മി​തി, മു​ക്തി​ശ്രീ ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി ആ​ദ​രി​ച്ചു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​ബി​സി ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ചാ​ക്കോ കു​ടി​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ട്ടി ദേവാലയ വി​കാ​രി ഫാ.​ ആന്‍റണി ആ​ന​ക്ക​ല്ലി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​യ്യൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ കു​ര്യാ​ച്ച​ൻ പൈ​ന്പ​ള്ളി​ക്കു​ന്നേ​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ന്‍റ​ണി മേ​ൽ​വെ​ട്ടം, ഷി​നോ സി​ബി പാ​റ​ക്ക​ൽ, സാ​ബു ജേ​ക്ക​ബ് ചി​റ്റേ​ത്ത്, ജി​ൻ​സി കു​ഴി​മു​ള്ളി​ൽ, വി​ൻ​സെ​ന്‍റ് മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ, മേ​രി ആ​ല​ക്കാ​മ​റ്റം, ദേ​വ​സ്യ തൈ​പ്പ​റ​മ്പി​ൽ, ത​ങ്ക​മ്മ പാ​ല​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.