ചി​ട്ടി​ ത​ട്ടി​പ്പ്: സ​സ്പെ​ൻ​ഷ​നി​ലാ​യ സെ​ക്ര​ട്ട​റി ഓ​ഡി​റ്റ​റെ സ്വാ​ധീ​നി​ച്ചെ​ന്ന് സ​മ​ര​സ​മി​തി
Wednesday, October 27, 2021 1:18 AM IST
പേ​രാ​വൂ​ര്‍: കോ-​ഓ​പ്പ​റേ​റ്റീ​വ് ഹൗ​സ് ബി​ല്‍​ഡിം​ഗ് സൊ​സൈ​റ്റി​യി​ല്‍ ചി​ട്ടി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്പെ​ൻ​ഷ​നി​ലാ​യ സെ​ക്ര​ട്ട​റി ഓ​ഡി​റ്റിം​ഗ് ഓ​ഫീ​സ​റെ സ്വാ​ധീ​നി​ച്ച് രേ​ഖ​ക​ളി​ൽ ഒ​പ്പുവ​ച്ചു​വെ​ന്ന് സ​മ​ര​സ​മി​തി. നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യി​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി.​വി. ഹ​രി​ദാ​സ​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​ഹ​ക​ര​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.
മേ​ല​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് സെ​ക്ര​ട്ട​റി സൊ​സൈ​റ്റി​യി​ല്‍ എ​ത്തി​യ​തെ​ന്നും ഓ​ഡി​റ്റ​റെ മാ​റ്റിനി​ര്‍​ത്തി ഓ​ഡി​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍​ക്കും ജി​ല്ല ര​ജി​സ്ട്രാ​ര്‍​ക്കും പ​രാ​തി ന​ല്‍​കി. സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ര്‍ സി​ബി ജോ​സ​ഫ്, ചെ​യ​ര്‍​മാ​ന്‍ കെ. ​സ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൊ​സൈ​റ്റി​യി​ല്‍ എ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍​ക്കും ജി​ല്ലാ ര​ജി​സ്ട്രാ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യ​ത്.