കെ.​സി. ലേ​ഖ​യ്ക്ക് ജ​ന്മ​നാ​ട്ടി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം
Monday, November 22, 2021 12:28 AM IST
പെ​രു​മ്പ​ട​വ്: ധ്യാ​ൻ​ച​ന്ദ് പു​ര​സ്കാ​രം നേ​ടി​യ അ​ന്ത​ർ​ദേ​ശീ​യ ബോ​ക്സിം​ഗ് താ​രം കെ.​സി. ലേ​ഖ​യ്ക്ക് ജ​ന്മ​നാ​ട്ടി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്. ക​ഴി​ഞ്ഞ​ദി​വ​സം പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​തി​നു​ശേ​ഷം പെ​രു​മ്പ​ട​വി​ൽ ആ​ദ്യ​മാ​യി എ​ത്തി​യ കെ.​സി. ലേ​ഖ​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ര​മം-​കു​റ്റൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സ​ത്യ​പാ​ല​ൻ, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ടി.​വി. അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ മാ​ത​മം​ഗ​ല​ത്ത് വ​ൻ വ​ര​വേ​ൽ​പ്പ് ന​ൽ​കി. പ​ഞ്ചാ​യ​ത്ത് ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. വി​നീ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ബി​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. ര​മേ​ശ​ൻ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി.​കെ. രാ​ജ​ൻ,കെ. ​സ​രി​ത, എം.​കെ. ക​രു​ണാ​ക​ര​ൻ, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സ​ത്യ​പാ​ല​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​ര​മ​ണി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ.​കെ. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വെ​ള്ളോ​റ​യി​ൽ ഡി​വൈ​എ​ഫ്ഐ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം. ​ഷാ​ജ​ർ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. മാ​ത​മം​ഗ​ലം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ത​മം​ഗ​ലം കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ കെ.​സി. ലേ​ഖ​യു​ടെ വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ച് ഉ​പ​ഹാ​രം ന​ൽ​കി.

‌ വൈ​കു​ന്നേ​രം ക​രി​പ്പാ​ലി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗം എം. ​വി​ജി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ ​കെ. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​ഷ​മ വ​ത്സ​ൻ ഉ​പ​ഹാ​രം കൈ​മാ​റി. അ​ന്ന​ക്കു​ട്ടി ബെ​ന്നി, ജ്യോ​തി​ല​ക്ഷ്മി, എ​ൻ.​കെ. കു​ഞ്ഞി​രാ​മ​ൻ, ഇ​ല്ലി​ക്ക​ൽ ജെ​യിം​സ്, കെ.​സി. നാ​രാ​യ​ണ​ൻ, ഇ.​വി. പ​ത്മ​നാ​ഭ​ൻ, കെ.​കെ. ദി​വാ​ക​ര​ൻ, വി.​വി. ശ്രീ​ദേ​വി, പി.​പി. ബി​ന്ദു, പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ. ​ശ്രീ​രാ​ജ്, കെ.​പി. ല​ക്ഷ്മ​ണ​ൻ, ജി​ഷ്ണു സു​ഗു​ണ​ൻ, സു​രേ​ഷ് ക​ണ്ണ​മ്പേ​ത്ത്, കെ.​ആ​ർ. ബാ​ല​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​സി. ലേ​ഖ​യ്ക്ക് ക​ണ്ണൂ​ര്‍ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലും ദ​യ അ​ക്കാ​ദ​മി​യും ക​ണ്ണൂ​ര്‍ സ്പോ​ര്‍​ട്സ് ഡി​വി​ഷ​നും ചേ​ര്‍​ന്ന് ക​ണ്ണൂ​ര്‍ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ണൂ​രി​ലെ​ത്തി​യ ലേ​ഖ​യെ ദ​യ അ​ക്കാ​ദ​മി സം​ഘ​ത്തി​ന്‍റെ ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ആ​ന​യി​ച്ച​ത്.സം​സ്ഥാ​ന സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. വി​നീ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ​വി​ത്ര​ന്‍ , കെ. ​രാ​ജേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ലേ​ഖ​യെ പു​ഷ്പ​ഹാ​രം അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. കൃ​ത്യ​മാ​യ ല​ക്ഷ്യ​വും അ​തു നേ​ടാ​നു​ള്ള ക​ഠി​ന​പ്ര​യ​ത്ന​വു​മാ​ണ് ഒ​രാ​ളെ മി​ക​ച്ച വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ന്ന​തെ​ന്ന് സ്വീ​ക​ര​ണം യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വേ കെ.​സി. ലേ​ഖ പ​റ​ഞ്ഞു. ഇ​തു​ത​ന്നെ​യാ​ണ് വി​ദ്യാ​ഥി​ക​ള്‍​ക്കു​ള്ള ത​ന്‍റെ സ​ന്ദേ​ശം.

അ​തി​നാ​യി​രി​ക്ക​ട്ടെ സ്‌​പോ​ര്‍​ട്‌​സ് താ​ര​ങ്ങ​ളാ​യ നി​ങ്ങ​ളു​ടെ ഇ​നി​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ളെ​ന്നും ലേ​ഖ പ​റ​ഞ്ഞു. സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷി​നി​ത്ത് പാ​ട്യം, സ്പോ​ര്‍​ട്സ് ഡി​വി​ഷ​ന്‍ കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​മോ​ദ​ന്‍, നി​ക്കോ​ള​സ്, കോ​ച്ചു​മാ​രാ​യ സി​ജി​ന്‍, കു​ര്യാ​ക്കോ​സ്, എ​യ്ഞ്ച​ല്‍ , സു​ധീ​ഷ്, ദ​യ അ​ക്കാ​ദ​മി പ്ര​വ​ര്‍​ത്ത​ക​രാ​യ കെ. ​സ​ന്തോ​ഷ്, വി. ​ന​ജീ​ഷ്, ടി.​വി. സി​ജു, എ​ന്‍. ശ്രീ​ശ​ന്‍, ര​തീ​ശ​ന്‍ ക​ണി​യാ​ങ്ക​ണ്ടി, ഷ​ജി​ല്‍ ഹ​രി​ദാ​സ് എ​ന്നി​വ​ര്‍​ക്ക് പു​റ​മെ വി​വി​ധ സ്പോ​ര്‍​ട്സ് താ​ര​ങ്ങ​ളും തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.