കാണാതായ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം പുഴയിൽ ക​ണ്ടെ​ത്തി
Thursday, December 2, 2021 10:37 PM IST
ത​ളി​പ്പ​റ​മ്പ്: കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ക​ണ്ടെ​ത്തി. ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ ചെ​റു​വി​ച്ചേ​രി​യി​ലെ കെ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ (55) മൃ​ത​ദേ​ഹ​മാ​ണ് കു​റ്റ്യേ​രി പാ​ല​ത്തി​ന് സ​മീ​പം പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച മു​ത​ൽ ഇ​യാ​ളെ കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ൾ പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കു​റ്റ്യേ​രി പാ​ല​ത്തി​ന് മു​ക​ളി​ൽ രാ​ജ​ഗോ​പാ​ലി​ന്‍റെ ചെ​രു​പ്പ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പ് ഫ​യ​ർ സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​അ​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഴ​യി​ൽ തോ​ണി ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച ഏ​റെ വൈ​കി​യും പു​ഴ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ​യ്യ​ന്നൂ​ർ പെ​രു​മ്പ​യി​ൽ കം​പ്യൂ​ട്ട​ർ സ​ർ​വീ​സ് സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു രാ​ജ​ഗോ​പാ​ൽ. പ​രേ​ത​നാ​യ ക​ല്ല​റ അ​മ്പു​നാ​യ​ർ-​കാ​ഞ്ഞി​ര​ക്കോ​ൽ ഓ​മ​ന അ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: എ​ൻ.​വി.​ര​മ​ണി. മ​ക്ക​ൾ: റി​ജു​ൽ രാ​ജ്, രോ​ഹി​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​നാ​ർ​ദ​ന​ൻ, രാ​മ​ദാ​സ​ൻ, ത​ങ്ക​മ​ണി, പ്രേ​മ​ല​ത, ത​മ്പാ​ൻ, ഗോ​പി​നാ​ഥ​ൻ.