ഐഐഎച്ച്ടി കെട്ടിട ശി​ലാ​സ്ഥാ​പ​നം നാ​ളെ
Thursday, December 9, 2021 1:31 AM IST
ക​ണ്ണൂ​ർ: തോ​ട്ട​ട​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് ഹാ​ന്‍റ്‌ലൂം ​ടെ​ക്‌​നോ​ള​ജി​യു​ടെ അ​ഡീ​ഷ​ണ​ൽ അ​ക്കാ​ഡ​മി ബി​ൽ​ഡിം​ഗി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ന്ത്രി പി .​രാ​ജീ​വ് നി​ർ​വ​ഹി​ക്കും. ഐ​ഐ​എ​ച്ച്ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്ന് ഐ​ഐ​എ​ച്ച്ടി ഡ​യ​റ​ക്ട​ർ എ​ൻ. ശ്രീ​ധ​ന്യ​ൻ അ​റി​യി​ച്ചു. വി.​ശി​വ​ദാ​സ​ൻ എം​പി, മേ​യ​ർ ടി.​ഒ.​മോ​ഹ​ന​ൻ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ.​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും. ഐ​ഐ​എ​ച്ച്ടി​യി​ൽ എ.​പി.​ജെ അ​ബ്ദു​ൾ ക​ലാം ടെ​ക്‌​നോ​ള​ജി​ക്ക​ൽ യൂ​ണിവേ​ഴ്‌​സ്റ്റി​യു​ടെ കീ​ഴി​ൽ പു​തി​യ ബിടെ​ക് കോ​ഴ്‌​സ് ആ​രം​ഭി​ക്കു​ന്ന​തി​നും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത ബി​എ​സ് സി ​കോ​സ്റ്റ്യൂം ആ​ൻ​ഡ്ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് ത്രി​വ​ത്സ​ര കോ​ഴ്‌​സ് ആ​രം​ഭി​ച്ച​തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ അ​ക്കാ​ഡ​മി​ക് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് മേ​ഖ​ല​യി​ൽ അ​ഞ്ച് റ​ഗു​ല​ർ കോ​ഴ്‌​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ.​വി. സ​ന്തോ​ഷ്, എം. ​ശ്രീ​നാ​ഥ്, ബി.​വ​ര​ദ​രാ​ജ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.