പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, May 18, 2022 11:03 PM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ കാ​ര്യ​ങ്കോ​ട് പു​ഴ​യി​ലെ ആ​വു​ള്ളാ​ങ്ക​യ​ത്തി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് ആ​വു​ള്ളാ​ങ്ക​യ​ത്തി​ന് തൊ​ട്ടു​താ​ഴെ​യാ​യി ക​ട​വി​ൽ മൃ​ത​ദേ​ഹം പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ട​ത്. അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും അ​ധി​കൃ​ത​രും ചെ​റു​പു​ഴ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​യി​ലെ​ത്തി​ച്ചു.

പെ​രി​ങ്ങോം കൊ​ര​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ പി.​എ​സ്. പ്ര​ദീ​പ​ൻ (42) ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ആ​വു​ള്ളാ​ങ്ക​യ​ത്തി​ൽ നീ​ന്താ​നി​റ​ങ്ങി​യ​പ്പോ​ൾ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും ഫൈ​ബ​ർ ബോ​ട്ടു​ക​ളും കാ​മ​റ അ​ട​ക്ക​മു​ള്ള ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും സ​ഹി​തം മൂ​ന്നു ദി​വ​സം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ചെ​റു​പു​ഴ ചെ​ക്ക്ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ന്ന് ജ​ല​വി​താ​നം താ​ഴ്ത്തി​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

കൊ​ര​ങ്ങാ​ട്ടെ ശ​ശി​ധ​ര​ൻ നാ​യ​ർ-​പ​രേ​ത​യാ​യ രാ​ധ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് പ്ര​ദീ​പ​ൻ. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: കൈ​ലാ​സ്, ദു​ർ​ഗ. സ​ഹോ​ദ​ര​ൻ: പ്ര​സ​ന്ന​ൻ. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.