റ​വ.​ഡോ. ജോ​സ് മ​ണി​പ്പാ​റ അ​നു​സ്മ​ര​ണ​വും ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ വെ​ഞ്ച​രി​പ്പും നാ​ളെ
Sunday, May 22, 2022 1:37 AM IST
ഇ​രി​ട്ടി: റ​വ.​ഡോ.​ജോ​സ് മ​ണി​പ്പാ​റ​യു​ടെ പ​ത്താം ച​ര​മ​വാ​ര്‍​ഷി​ക​വും എ​യ്ഞ്ച​ല്‍ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നാ​ളെ ന​ട​ക്കും.

രാ​വി​ലെ ഏ​ഴി​ന് മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് സെ​മി​ത്തേ​രി​യി​ല്‍ ഒ​പ്പീ​സ്. 9.30 ന് ​ഇ​രി​ട്ടി ച​ക്ക​ര​ക്കു​ട്ട​ന്‍ ബി​ല്‍​ഡിം​ഗി​ല്‍ ആ​രം​ഭി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ര്‍​മ​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും ആ​ര്‍​ച്ച്ബി​ഷ​പ് നി​ര്‍​വ​ഹി​ക്കും. സ​ച്ചി​ദാ​ന​ന്ദ പ്ര​കൃ​തി​ക്ഷേ​ത്ര ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഫാ.​ബെ​ന്നി നി​ര​പ്പേ​ല്‍, മോ​ണ്‍. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ല്‍, മോ​ണ്‍. ആ​ന്‍റ​ണി മു​തു​കു​ന്നേ​ല്‍, പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ര​ജ​നി, ഫാ.​ഫി​ലി​പ്പ് ക​വി​യി​ല്‍, ഫാ.​ജോ​സ​ഫ് കാ​വ​നാ​ടി, ഫാ.​തോ​മ​സ് മേ​ല്‍​വ​ട്ടം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

സ​ച്ചി​ദാ​ന​ന്ദ പ്ര​കൃ​തി ക്ഷേ​ത്ര ട്ര​സ്റ്റ്, എ​ടൂ​ര്‍ മൈ​ത്രീ ഭ​വ​ന്‍, പെ​രു​മ്പു​ന്ന മൈ​ത്രീ ഭ​വ​ന്‍ വൃ​ദ്ധ​സ​ദ​നം, ഇ​രി​ട്ടി ച​ക്ക​ര​ക്കു​ട്ട​ന്‍ ബാ​ല​സ​ദ​നം, ദേ​ശീ​യ ക​ര്‍​ഷ​ക​ര​ക്ഷാ​സ​മി​തി എ​ന്നി​വ​യു​ടെ സ്ഥാ​പ​ക​നാ​യി​രു​ന്നു റ​വ.​ഡോ.​ജോ​സ് മ​ണി​പ്പാ​റ.