വ്യാ​പാ​രഭ​വ​ന്‍ ഉ​ദ്ഘാ​ട​ന​ം
Monday, May 23, 2022 12:38 AM IST
അ​ട​യ്ക്കാ​ത്തോ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​ട​യ്ക്കാ​ത്തോ​ട് യൂ​ണി​റ്റി​നാ​യി നി​ര്‍​മി​ച്ച വ്യാ​പാ​രഭ​വ​ന്‍റെ ഉ​ദ്ഘാ​ട​ന​വും വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യേ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് യാ​സീ​ന്‍ കാ​വു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സെ​യ്തു​ട്ടി വെ​ട്ടു​ക​ല്ലും​കു​ഴി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും യൂ​ണി​റ്റ് ട്ര​ഷ​റ​ര്‍ വി​ന്‍​സെ​ന്‍റ് ക​ട്ട​യ്ക്ക​ല്‍ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. മേ​ഖ​ലാ ട്ര​ഷ​റ​ര്‍ ജോ​ണ്‍ കാ​ക്ക​ര​മ​റ്റം വ്യാ​പാ​രി​ക​ളു​ടെ മ​ക്ക​ളിൽ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​കളിൽ‍ ഉ​ന്ന​തവി​ജ​യം നേ​ടി​യ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ല്‍ ആ​ദ്യ​കാ​ല വ്യാ​പാ​രി​ക​ളെ ആ​ദ​രി​ച്ചു.
പ്ര​സി​ഡ​ന്‍റാ​യി യാ​സീ​ന്‍ കാ​വു​ങ്ക​ലി​നെ​യും സെ​ക്ര​ട്ട​റി​യാ​യി സെ​യ്തു​ട്ടി വെ​ട്ടു​ക​ല്ലും​കു​ഴി​യി​ലി​നെ​യും ട്ര​ഷ​റ​റാ​യി വി​ന്‍​സെ​ന്‍റ് ക​ട്ട​യ്ക്ക​ലി​നെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.