കോ​ട്ട​പ്പാ​റ ഭാ​ഗ​ത്ത് കാ​ട്ടാ​ന ത​ക​ർ​ത്ത സോ​ളാ​ർ​വേ​ലി പു​നഃ​സ്ഥാ​പി​ച്ചു
Saturday, April 20, 2024 1:32 AM IST
ഇ​രി​ട്ടി: കോ​ട്ട​പ്പാ​റ ഭാ​ഗ​ത്ത് കാ​ട്ടാ​ന ത​ക​ർ​ത്ത സോ​ളാ​ർ​വേ​ലി ആ​ർ​ആ​ർ​ടി പു​നഃ​സ്ഥാ​പി​ച്ചു. ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കോ​ട്ട​പ്പാ​റ ഭാ​ഗ​ത്ത് വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച താ​ത്കാ​ലി​ക സോ​ളാ​ർ​വേ​ലി ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ത​ക​ർ​ത്തി​രു​ന്നു. മ​രം ത​ള്ളി​യി​ട്ട് വേ​ലി ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ച്ച​ത്.

ബ്ലോ​ക്ക് പ​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വി​ല​സി​യി​രു​ന്ന കാ​ട്ടാ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യ​ശേ​ഷം ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ ഒ​റ്റ​ദി​വ​സം കൊ​ണ്ട് ആ​ന ത​ക​ർ​ത്ത വേ​ലി​യു​ടെ ഭാ​ഗം പു​ന​ർ​നി​ർ​മി​ച്ച് ചാ​ർ​ജ് ചെ​യ്തു. ഫാ​മി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്ന് തു​ര​ത്തി​യ ആ​ന​ക​ൾ തി​രി​കെ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​തെ ആ​റു കി​ലോ​മീ​റ്റ​ർ ദൂ​രം താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച വേ​ലി​യു​ടെ ഒ​രു​ഭാ​ഗ​മാ​ണ് ത​ക​ർ​ത്ത​ത്.

ആ​ന മ​തി​ലി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും വ​രെ ആ​ന​ക​ൾ ഫാ​മി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​നാ​ണ് താ​ൽ​കാ​ലി​ക വേ​ലി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ർ​ആ​ർ​ടി ഡ​പ്യൂ​ട്ടി റേ​ഞ്ച​ർ എം. ​ഷൈ​നി​കു​മാ​റി​ന്‍റെ​യും ഫോ​റ​സ്റ്റ​ർ സി. ​ച​ന്ദ്ര​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള അം​ഗ​ങ്ങ​ളാ​ണ് ആ​ന​യെ വീ​ണ്ടും കാ​ട്ടി​ലേ​ക്ക് തു​ര​ത്തി വേ​ലി പു​നഃ​സ്ഥാ​പി​ച്ച​ത്.