ടാ​ർ ചെയ്യുന്നു...​പൊ​ളി​ക്കു​ന്നു...​വീ​ണ്ടും ചെയ്യുന്നു...
Sunday, April 21, 2024 7:22 AM IST
ച​പ്പാ​ര​പ്പ​ട​വ്: ര​ണ്ടാ​ഴ്ച മു​ന്പ് ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡ് ത​ക​ർ​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​പ്പോ​ൾ റീ ​ടാ​റിം​ഗ് ന​ട​ത്തി.

ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ട്ടു ല​ക്ഷം രൂ​പ ചെ​ല​വി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ ക​രു​ണ​പു​രം - പു​റ​ത്തൊ​ടി - തി​രി​ക്ക​ൽ റോ​ഡി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്തെ 180 മീ​റ്റ​റാ​ണ് ത​ക​ർ​ന്ന​ത്.

ടാ​റ് ഇ​ള​കി പോ​വു​ക​യും ച​വി​ട്ടു​ന്ന ഭാ​ഗം താ​ഴ്ന്ന് പോ​വു​ക​യു​മാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം ത​ങ്ക​മ്മ സ​ണ്ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഉ​നൈ​സ് എ​രു​വാ​ട്ടി, വാ​ർ​ഡ് വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ ജോ​സ് വെ​ട്ടു​ക​ല്ലാം​കു​ഴി, ജോ​ഷി പൂ​ങ്കു​ഴി , റോ​സ​മ്മ തൈ​ക്കും​ന്നും​പു​റം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​രാ​റു​കാ​ര​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ റോ​ഡ് മു​ഴു​വ​ൻ റീ ​ടാ​റിം​ഗ് ന​ട​ത്താ​ൻ ധാ​ര​ണ​യാ​യി.

ഇ​തു പ്ര​കാ​രം. ഇ​ന്ന​ലെ റോ​ഡി​ലെ ടാ​റ് നീ​ക്കം ചെ​യ്യു​ക​യും റീ​ടാ​റിം​ഗ് ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. അ​മി​ത ഭാ​രം ക​യ​റ്റി വ​ന്ന മ​രം ലോ​റി റോ​ഡി​ൽ താ​ഴ്ന്ന​താ​ണ് ടാ​റിം​ഗ് പൊ​ളി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ പ​റ​യു​ന്ന​ത്.