സഹായഹസ്തം നീട്ടിയ​വ​ർ​ക്ക് കു​ട്ടി​ക​ളു​ടെ ആ​ദ​രം
Monday, September 9, 2019 1:31 AM IST
മ​ണി​ക്ക​ട​വ്: ച​പ്പാ​ത്ത് പാ​ല​ത്തി​ൽ നി​ന്ന് ജീ​പ്പ് മ​റി​ഞ്ഞ് ലി​തീ​ഷ് എ​ന്ന യു​വാ​വ് മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ കാ​ണാ​താ​യ സ​മ​യ​ത്ത് സ​ഹാ​യ​ഹ​സ്ത​വു​മാ​യി മൂ​ന്നു ദി​വ​സം തു​ട​ർ​ച്ച​യാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യ 38 പേ​രെ മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.
ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി മെ​മ്പ​ർ ഡെ​യ്സി ക​ണ​യ​നാ​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ.​ ജോ​ർ​ജ് ഇ​ല​വും​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഒ.​വി. ഷാ​ജി സേ​വ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. പ്രി​ൻ​സി​പ്പ​ൽ പി.​എ. പ്ര​സാ​ദ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ഓ​ഫീ​സ​ർ സു​ധീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്, മു​ഖ്യാ​ധ്യാ​പ​ക​ൻ വി.​വി.​തോ​മ​സ്, സ​ണ്ണി ജോ​ൺ, അ​ർ​ഹ അ​നീ​റ്റ ജോ​സ​ഫ് സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ശോ​ഭ ടോം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജോ​മി ജോ​യ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.