ഓ​ണം വി​പ​ണി ഉ​ദ്ഘാ​ട​നം
Wednesday, September 11, 2019 1:14 AM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് കൃ​ഷി ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണം വി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മോ​ളി മാ​നു​വ​ൽ നി​ർ​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ ആ​ർ.​എ​ൽ. അ​നൂ​പ്, അ​സി​സ്റ്റ​ന്‍റ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ കെ.​സി.​ജ​യ​രാ​ജ​ൻ, അ​ഗ്രി​ക​ൾ​ച്ച​റ​ൽ അ​സി​സ്റ്റ​ന്‍റ് ദീ​പ്തി, ബി. ​നാ​യ​ർ, വി. ​ഷീ​ജ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഗി​രി​ജ മ​ണി, പ്ര​തി​പ​ക്ഷ നേ​താ​വ് സി.​ജി. വി​ക്ര​മ​ൻ, ഡെ​ന്നി​സ് വാ​ഴ​പ്പ​ള്ളി, വ​ർ​ക്കി മൂ​ഴി​യാ​ങ്ക​ൽ, രാ​ജു പു​തി​യ​ത്ത്, പി.​ടി. ത​മ്പി, ഹ​രീ​ന്ദ്ര​നാ​ഥ്, കെ. ​നി​ധീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ച്ച​ക്ക​റി​ക്കൃ​ഷി വി​ള​വെ​ടു​ത്തു

പ​രി​യാ​രം: ഓ​ണ​ത്തി​ന് ഡ്യൂ​ട്ടി നോ​ക്കു​ന്ന പോ​ലീ​സു​കാ​ർ​ക്ക് സ​ദ്യ​യൊ​രു​ക്കാ​ൻ പോ​ലീ​സു​കാ​ർ ഒ​രു​ക്കി​യ ജൈ​വ പ​ച്ച​ക്ക​റി​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​ന് പി​റ​കി​ലാ​യി ഒ​ന്ന​ര സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പ​ച്ച​ക്ക​റി​ക്കൃ​ഷി​യി​റ​ക്കി​യ​ത്. പ​രി​യാ​രം കൃ​ഷി​ഭ​വ​നി​ൽ​നി​ന്ന് വാ​ങ്ങി​യ വെ​ണ്ട, പ​യ​ർ, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, പാ​വ​യ്ക്ക, വെ​ള്ള​രി എ​ന്നി​വ​യാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്ത​ത്. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ​ശി കാ​പ്പു​ങ്ങ​ൽ, വി​ശ്വ​നാ​ഥ​ൻ മേ​ലേ​തി​യ​ടം എ​ന്നി​വ​രാ​ണ് പ​ച്ച​ക്ക​റി​ക്കൃ​ഷി പ​രി​പാ​ലി​ച്ച​ത്. വി​ള​വെ​ടു​പ്പി​ന് സി​ഐ കെ.​വി.​ബാ​ബു, എ​സ്ഐ പി.​ബാ​ബു​മോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.