എ​ഐ​വൈ​എ​ഫ് വാ​ര്‍​ഷി​കാ​ഘോ​ഷം; ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Monday, October 7, 2019 1:30 AM IST
കൂ​ത്തു​പ​റ​മ്പ്: എ​ഐ​വൈ​എ​ഫ് 60-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കൂ​ത്തു​പ​റ​മ്പ് ടൗ​ൺ ഹാ​ളി​ൽ കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. സ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം സി.​എ​ൻ.​ ച​ന്ദ്ര​ന്‍, ജി​ല്ല സെ​ക്ര​ട്ട​റി പി.​സ​ന്തോ​ഷ്‌​കു​മാ​ര്‍, എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഹേ​ഷ് ക​ക്ക​ത്ത്, സം​സ്ഥാ​ന ക​മ്മ​ിറ്റി​യം​ഗം എം.​എ​സ്. നി​ഷാ​ദ്, വി.​ഷാ​ജി, പി.​എ. ഇ​സ്മ​യി​ല്‍,ടി.​വി.​ര​ജി​ത,കെ.​വി. ര​ജീ​ഷ് , പി.​ജി​തേ​ഷ്, കെ.​പി. സ​ജീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പൂ​ർ​വ​കാ​ല നേ​തൃ​സം​ഗ​മം എ​ഐ​വൈ​എ​ഫ് മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി. സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​മു​ര​ളി മു​ൻ​കാ​ല നേ​താ​ക്ക​ളെ ആ​ദ​രി​ച്ചു. ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ലെ മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.
ഫാ​സി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളും യു​വ​ജ​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​സ​ജി​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കെ.​ആ​ർ. ച​ന്ദ്ര​കാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി തേ​ജ​സ് മു​കു​ന്ദ്, കെ ​പി.​സ​ജീ​ഷ്,പി.​കെ.​മി​ഥു​ൻ, പ്ര​ദീ​പ് പു​തു​ക്കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.