ക​ഞ്ചാ​വ് കേ​സ് പ്ര​തി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു
Monday, October 7, 2019 1:30 AM IST
കൂ​ത്തു​പ​റ​മ്പ്: ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച പ്ര​തി പോ​ലീ​സി​ന്‍റെ ക​ണ്ണ് വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു. കൈ​തേ​രി എ​ട​ത്തെ കെ.​പി.​ഷി​നാ​സ് (24) ആ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽനി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം.
എ​ഴു​നൂ​റ്റി അ​മ്പ​ത് ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ളെ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കാ​യി കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​ക്കു ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി പോ​ലീ​സു​കാ​ർ പു​റ​ത്തുനി​ന്ന സ​മ​യ​ത്താ​ണ് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്. പോ​ലീ​സു​കാ​ർ പി​റ​കെ ഓ​ടി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.