ത​ല​ശേ​രി ‌അ​തി​രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ക സം​ഗ​മം നാ​ളെ ചെ​ന്പേ​രി​യി​ൽ
Friday, November 8, 2019 1:29 AM IST
ചെന്പേരി: ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ക​ർ​ക്കാ​യി നാ​ളെ ചെ​ന്പേ​രി ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗ​മ​ത്തി​ന്‍റെ "ഉ​ണ​ർ​വ് 2019' ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​തി​രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന ഡ​യ​റ​ക്‌​ട​ർ റ​വ. ഡോ. ​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പ​ള്ളി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ​ഫ് വേ​ങ്ങ​ക്കു​ന്നേ​ൽ എന്നിവർ അ​റി​യി​ച്ചു.
വി​ശ്വാ​സ​പ​രി​ശീ​ല​ക​രു​ടെ കൂ​ട്ടാ​യ്മ​യും ബോ​ധ്യ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സം​ഗ​മ​ത്തി​ൽ 2,800 ൽ​പ​രം വി​ശ്വാ​സ​പ​രി​ശീ​ല​ക​ർ പ​ങ്കെ​ടു​ക്കും.
9.30ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മോ​ണ്‍. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ, ഫൊ​റോ​ന വി​കാ​രി​മാ​രാ​യ റ​വ.​ഡോ. തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട്, ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. തു​ട​ർ​ന്നു​ള്ള ക്ലാ​സി​ന് ബ്ര​ദ​ർ തോ​മ​സ് കു​മ​ളി നേ​തൃ​ത്വം ന​ൽ​കും.
ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. അ​ല​ക്സ് താ​രാ​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മോ​ണ്‍. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ, റ​വ. ഡോ. ​തോ​മ​സ് മേ​ൽ​വെ​ട്ടം, റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട്, സി​സ്റ്റ​ർ ലി​ൻ​സി എ​സ്എ​ച്ച്, ബി​ജു കു​പ്പോ​ഴ​യ്ക്ക​ൽ, ഷാ​ന്‍റി പു​ളി​ക്ക​ത്ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ച​ട​ങ്ങി​ൽ മു​ൻ വി​ശ്വാ​സ​പ​രി​ശീ​ല​ന ഡ​യ​റ​ക്‌​ട​ർ​മാ​രെ​യും എ​ല്ലാ വി​ശ്വാ​സ​പ​രി​ശീ​ല​ക​രെ​യും ആ​ദ​രി​ക്കും. റ​വ. ഡോ. ​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പ​ള്ളി​ൽ സ്വാ​ഗ​ത​വും ഫാ. ​ജോ​സ​ഫ് വേ​ങ്ങ​ക്കു​ന്നേ​ൽ ന​ന്ദി​യും പ​റ​യും.
സം​ഗ​മ​ത്തി​നു​വ​രു​ന്ന അ​ധ്യാ​പ​ക​ർ 9.30ന് ​മു​ന്പാ​യി എ​ത്തി​ച്ചേ​ര​ണ​മെ​ന്നും വാ​ഹ​ന​ങ്ങ​ൾ നി​ർ​മ​ല ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ട്, സെ​ന്‍റ് തോ​മ​സ് പ​ബ്ലി​ക് സ്കൂ​ൾ ഗ്രൗ​ണ്ട്, വി​മ​ല ആ​ശു​പ​ത്രി, സാ​ന്ത്വ​നം, ക​രു​ണാ​ല​യം എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ൻ​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്ന് വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്‌​ട​ർ അ​റി​യി​ച്ചു.
ചെ​ന്പേ​രി ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​പോ​ൾ എ​ട​ത്തി​ന​ക​ത്ത്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഷീ​ൻ വേ​ലി​ക്ക​ക​ത്ത്, ഇ​ട​വ​ക കോ-​ഓ​ഡി​നേ​റ്റ​ർ ജോ​സ് മേ​മ​ടം, കൈ​ക്കാ​ര​ൻ​മാ​രാ​യ ജെ​യിം​സ് ഈ​റ്റ​യ്ക്ക​ൽ, റോ​യി മ​ണ്ണാ​പ​റ​ന്പി​ൽ, സ​ജി പാ​റേ​ക്കാ​ട്ടി​ൽ, ഫ്രാ​ൻ​സി​സ് ആ​നാ​നി​യു​റു​ന്പിൽ, ചെ​ന്പേ​രി ഫൊ​റോ​ന​യി​ലെ മു​ഖ്യാ​ധ്യാ​പ​ക​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് സം​ഗ​മ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.