മാ​ടാ​യി ജ​ലോ​ത്സ​വം നാ​ളെ
Saturday, November 9, 2019 1:27 AM IST
പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി ജ​ലോ​ത്സ​വം നാ​ളെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പ​ഴ​യ​ങ്ങാ​ടി പു​ഴ​യി​ല്‍ ന​ട​ക്കും. മാ​ടാ​യി ബാ​ങ്ക് ട്രോ​ഫി​ക്കു വേ​ണ്ടി സം​സ്കൃ​തി മാ​ടാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ത്ത​ര​മ​ല​ബാ​റി​ലെ ജ​ല രാ​ജാ​ക്ക​ന്മാ​രെ അ​ണി​നി​ര​ത്തി​യാ​ണ് ക​ണ്ണൂ​ര്‍ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി.​സു​ഭാ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. മാ​ടാ​യി കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​പി. ദാ​മോ​ദ​ര​ന്‍ മു​ഖ്യാ​തി​ഥിയാ​യി​രി​ക്കും. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പു​രു​ഷ​ന്മാ​രു​ടെ 15 പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ 13 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ വ​നി​ത​ക​ളു​ടെ മ​ത്സ​ര​ങ്ങ​ളാ​ണ്. 15 പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ആ​റു വ​നി​താ ടീ​മു​ക​ളാ​ണ് അ​ണി​നി​ര​ക്കു​ക. 25 പേ​ര്‍ തു​ഴ​യു​ന്ന മൂ​ന്നാം​ഘ​ട്ട മ​ത്സ​ര​ത്തി​ല്‍ 12 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും.
കേ​ര​ള ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ശ​സ്ത മാ​പ്പി​ളപ്പാ​ട്ട് ഗാ​യ​ക​ന്‍ അ​സീ​സ് താ​യി​നേ​രി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മാ​പ്പി​ള ഗാ​ന​മേ​ള​യും ഉ​ണ്ടാ​കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​രി​പു​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച വി​ളം​ബ​ര ഘോ​ഷ​യാ​ത്ര പ​ഴ​യ​ങ്ങാ​ടി ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു.