ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്മാ​റ്റം; പ​യ്യ​ന്നൂ​രി​ലെ കോ​ൺ​ഗ്ര​സ് അ​ണി​ക​ളി​ൽ എ​തി​ർ​പ്പ്
Saturday, November 9, 2019 1:30 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്നി​ല്ല എ​ന്ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ അ​ണി​ക​ളി​ല്‍ ശ​ക്ത​മാ​യ എ​തി​ര്‍​പ്പ്. കൂ​ടി​യാ​ലോ​ച​ന​യി​ല്ലാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി എ​ടു​ത്ത തീ​രു​മാ​ന​മാ​ണി​തെ​ന്നാ​ണ് അ​ണി​ക​ളു​ടെ ആ​ക്ഷേ​പം. എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​യി.
സ്വാ​ത​ന്ത്ര്യ സ​മ​ര പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രൂ​പം കൊ​ണ്ട​തു മു​ത​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഭി​മാ​ന​മാ​യി വ​ള​ര്‍​ന്നു​വ​ന്ന ബാ​ങ്കി​ന്‍റെ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പി​ന്മാ​റി​യ​ത്.​
കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ധി​പ​ത്യ​ത്തി​ലു​ണ്ടാ​യി​രു​ന്ന ബാ​ങ്ക് പി​ന്നീ​ട് സി​പി​എ​മ്മി​ന്‍റെ കൈ​ക​ളി​ലെ​ത്തി​യ​ത് ഒ​ട്ടേ​റെ വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.
വി​ജ​യ​സാ​ധ്യ​ത ഇ​ല്ലാ​തി​രു​ന്നി​ട്ടും അ​ഞ്ച് വ​ര്‍​ഷം മു​മ്പു​ള്ള ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ട​തി ഉ​ത്ത​ര​വും അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഇ​ട​പെ​ട​ലും മൂ​ലം ആ​യി​ര​ത്തോ​ളം സാ​യു​ധ പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലു​മാ​യി​രു​ന്നു യു​ദ്ധ​സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.
വി​ജ​യ​വും പ​രാ​ജ​യ​വു​മ​ല്ല ജ​നാ​ധി​പ​ത്യ പ്ര​ക്രിയ​യു​ടെ ഭാ​ഗ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന വീ​ക്ഷ​ണ​മാ​യി​രു​ന്ന അ​ന്ന് കോ​ണ്‍​ഗ്ര​സി​നു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​ഞ്ച് വ​ര്‍​ഷം കൂ​ടി പി​ന്നി​ടു​മ്പോ​ഴേ​ക്കും ഒ​രു ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ പോ​ലു​മാ​കാ​തെ മ​ത്സ​ര​ത്തി​ല്‍​നി​ന്ന് പി​ന്‍​വാ​ങ്ങി സി​പി​എ​മ്മി​ന് മു​മ്പി​ല്‍ അ​ടി​യ​റ​വ് പ​റ​യു​ന്ന അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി​യെ​ന്നാ​ണ് ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളെ ചോ​ദ്യം ചെ​യ്ത അ​ണി​ക​ളോ​ട് വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം പോ​ലും ന​ല്‍​കാ​നാ​വാ​തെ ഇ​പ്പോ​ള്‍ നേ​തൃ​ത്വം വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ്.
ബാ​ങ്കി​ന്‍റെ പ​തി​നൊ​ന്നം​ഗ പാ​ന​ലി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് നോ​മി​നേ​ഷ​ന്‍ ന​ല്‍​കാ​ത്ത​തി​നാ​ല്‍ മ​ത്സ​രം ഒ​ഴി​വാ​യ​തി​നെ തു​ട​ര്‍​ന്ന് 24ന് ​ന​ട​ത്താ​നി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പും ഇ​ത്ത​വ​ണ ഉ​ണ്ടാ​കി​ല്ല.