ചൂ​ലേ​ന്തി​യ കാ​ക്ക​യു​ടെ ശി​ൽ​പ്പം അ​നാ​ച്ഛാ​ദ​നം ചെ​യ്തു
Sunday, November 10, 2019 1:40 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ല്‍ ദേ​ശീ​യ​പാ​ത​യ്ക്ക് അ​ഭി​മു​ഖ​മാ​യി നി​ര്‍​മി​ച്ച ചൂ​ലേ​ന്തി​യ കാ​ക്ക​യു​ടെ ശി​ൽ​പ്പം സം​സ്ഥാ​ന ശു​ചി​ത്വ​മി​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ മി​ർ മു​ഹ​മ്മ​ദലി അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ സ്വ​ച്ച് ഭാ​ര​ത് മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശു​ചി​ത്വ​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​രാ​ന്‍ ശി​ൽ​പ്പം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ശി​ല്പി​യും ചി​ത്ര​കാ​ര​നു​മാ​യ കെ.​കെ.​ആ​ര്‍. വെ​ങ്ങ​ര​യാ​ണ് ശി​ൽ​പ്പം രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തു നി​ർ​മി​ച്ച​ത്. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​അ​ഭി​ലാ​ഷ്, വ​ത്സ​ല പ്ര​ഭാ​ക​ര​ൻ, എം.​കെ. മ​നോ​ഹ​ര​ൻ, കെ. ​ഫ​ഹ​ദ് മു​ഹ​മ്മ​ദ്, വി.​വി.​വി​ജ​യ​ൻ, കെ.​അ​ഫ്സ​ത്ത്, കെ.​ന​ബീ​സാ ബീ​വി, ര​ജ​നി ര​മാ​ന​ന്ദ്, എം.​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.