ആ​സ്റ്റ​ർ മിം​സി​ൽ ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ ഹൃ​ദ​യ​വാ​ൽ​വ് മാ​റ്റി​വ​ച്ചു
Sunday, November 10, 2019 1:42 AM IST
ക​ണ്ണൂ​ർ: ഉ​ത്ത​ര​മ​ല​ബാ​റി​ൽ ആ​ദ്യ​മാ​യി ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ ഹൃ​ദ​യ​വാ​ൽ​വ് മാ​റ്റി​വ​യ്ക്ക​ൽ (ടാ​വി ശ​സ്ത്ര​ക്രി​യ) വി​ജ​യ​ക​ര​മാ​യി ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റു​മാ​രാ​യ ഡോ. ​എം.​കെ. അ​നി​ൽ കു​മാ​ർ, ഡോ. ​പ്ലാ​സി​ഡ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തെ​ന്ന് ഡോ​ക്‌​ട​ർ​മാ​ർ പ​റ​ഞ്ഞു. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ​ത്തു വ​ർ​ഷം വ​രെ ഹൃ​ദ​യ​ത്തി​ന് പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നും ഡോ​ക്‌​ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി.

ഹൃ​ദ​യ​ത്തി​ന്‍റെ വാ​ൽ​വി​നു​ണ്ടാ​കു​ന്ന അ​സു​ഖ​മാ​ണ് അ​യോ​ട്ടി​ക് സ്റ്റി​നോ​സി​സ്. ഇ​തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ​യാ​ണ് ടാ​വി. ചെ​റി​യ കു​ട്ടി​ക​ളി​ൽ മു​ത​ൽ ഈ ​അ​സു​ഖം ക​ണ്ടു​വ​രു​ന്നു​ണ്ടെ​ങ്കി​ലും മു​തി​ർ​ന്ന​വ​രി​ലാ​ണ് കൂ​ടു​ത​ലാ​യി വ​രു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ഈ ​അ​സു​ഖ​ത്തി​ന് ഹൃ​ദ​യം തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. എ​ന്നാ​ൽ പ്രാ​യ​മാ​യ​വ​ർ​ക്ക് ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ലാ​ണ് നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ടാ​വി ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന​ത്.

ആ​ൻ​ജി​യോ പ്ലാ​സ്റ്റി ചെ​യ്യു​ന്ന​തു​പോ​ലെ പു​റ​മെ മു​റി​വു​ക​ളൊ​ന്നു​മി​ല്ലാ​തെ കാ​ലി​ന്‍റെ ഞ​ര​ന്പി​ലൂ​ടെ വാ​ൽ​വ് ക​യ​റ്റി​യാ​ണ് ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന​ത്. ബോ​ധം​കെ​ടു​ത്താ​തെ​യും ര​ക്ത​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലാ​തെ​യു​മാ​ണ് ഈ ​ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തെ​ന്ന​ത് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​സി.​വി. ഉ​മേ​ശ​ൻ, ഡോ. ​എ. വി​നു, ഡോ. ​എം. ഗ​ണേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.