അ​ര​ങ്ങ് ത​ക​ർ​ത്ത് പൂ​ര​ക്ക​ളി
Saturday, December 14, 2019 1:23 AM IST
പ​രി​യാ​രം: ഉ​ത്ത​ര മ​ല​ബാ​റി​ന്‍റെ സ്വ​ന്തം ക​ല​യാ​യ പൂ​ര​ക്ക​ളി ആ​ദ്യ​മാ​യി ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ വേ​ദി​യി​ലെ​ത്തി. മ​ല​ബാ​റി​ന് മാ​ത്രം അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യു​ന്ന ഈ ​ക​ലാ​രൂ​പം കാ​ഞ്ഞ​ങ്ങാ​ട് പി.​എ​ൻ. പ​ണി​ക്ക​ർ സ്മാ​ര​ക ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. അ​വ​ത​രി​പ്പി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യ പൂ​ര​ക്ക​ളി​യും ക​ലാ​കാ​ര​ന്മാ​രും ക​ലോ​ത്സ​വ വേ​ദി​ക​ളി​ലെ മു​ഖ്യാ​ക​ർ​ഷ​ണ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ൽ പൂ​ര​ക്ക​ളി മ​ത്സ​രയി​ന​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ‌ അ​ന്ന് പ​ങ്കെ​ടു​ക്കാ​ൻ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. മെ​യ്‌​വ​ഴ​ക്ക​വും ചു​വ​ടു​വ​യ്പു​ക​ളും കൊ​ണ്ട് ആ​സ്വാ​ദ​ക​രെ ഹ​രം​കൊ​ള്ളി​ക്കു​ന്ന പൂ​ര​ക്ക​ളി, കാ​ഞ്ഞ​ങ്ങാ​ട് പ​റ​ക്ക​ളാ​യി​ലെ അ​നി​ലി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് വേ​ദി​യി​ലെ​ത്തി​യ​ത്. 15 ദി​വ​സ​ത്തെ ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ൾ മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത ഈ ​ക​ല​യെ സ്വാ​യ​ത്ത​മാ​ക്കി​യ​ത്. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ പൂ​ര​ക്ക​ളി​യു​മാ​യി ക​ലോ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ട​ന്നു​വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ പ​റ​യു​ന്നു.