പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ യോ​ജി​ച്ച സ​മ​ര​ത്തി​ന് പി​ണ​റാ​യി​യെ വെ​ല്ലു​വി​ളി​ച്ച് മു​ല്ല​പ്പ​ള്ളി
Friday, February 14, 2020 1:13 AM IST
ക​ണ്ണൂ​ര്‍: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ യോ​ജി​ച്ച​സ​മ​രം വേ​ണ​മെ​ന്നു​പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കെ​പി​സി​സി സം​സ്കാ​ര​സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ന​യി​ക്കു​ന്ന "കാ​വ​ൽ യാ​ത്ര- ഞാ​ൻ പൗ​ര​ൻ പേ​ര് ഭാ​ര​തീ​യ​ൻ' പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ക​ണ്ണൂ​ര്‍ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി.

ഒ​ന്നി​ച്ചു സ​മ​രം വേ​ണ​മെ​ന്നു പ​റ​യു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ സം​സ്‌​കാ​ര​സാ​ഹി​തി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​യാ​റു​ണ്ടോ​യെ​ന്ന് മു​ല്ല​പ്പ​ള്ളി ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​ടാ​യ ക​ണ്ണൂ​രി​ല്‍​വ​ച്ചാ​ണ് ഈ ​വെ​ല്ലു​വി​ളി ന​ട​ത്തു​ന്ന​തെ​ന്നും ത​യാ​റാ​ണെ​ങ്കി​ൽ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്‌​കാ​ര​സാ​ഹി​തി യോ​ജി​ച്ച സ​മ​രം ന​ട​ത്തു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
എ​ല്ലാ​ക്കാ​ല​ത്തും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വ​ഞ്ചി​ച്ച ച​രി​ത്ര​മാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന​വ​രു​ടെ വ​സ്ത്രം ക​ണ്ടാ​ല്‍ തി​രി​ച്ച​റി​യാ​മെ​ന്ന് മോ​ദി പ​റ​ഞ്ഞ​പ്പോ​ള്‍ അ​തി​നും പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കു​മു​മ്പ് നാ​ദാ​പു​ര​ത്ത് ഇ​ട​ത്തോ​ട്ട് മു​ണ്ടു​ടു​ത്ത​വ​നെ അ​ടി​ക്കാ​ന്‍ പ​റ​ഞ്ഞ​വ​രാ​ണ് സി​പി​എ​മ്മു​കാ​ര്‍. 33 വ​ര്‍​ഷം ഭ​രി​ച്ച ബം​ഗാ​ളി​ല്‍ മു​സ്‌​ലിം​ക​ള്‍​ക്കു​വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത​വ​രാ​ണി​വ​ർ. ഇ​ന്ത്യ​യി​ല്‍ ഫാ​സി​സ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ല്‍ ഒ​രി​ട​ത്തും ക​മ്യൂ​ണി​സ്റ്റു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. ദേ​ശീ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ ഒ​റ്റു​കൊ​ടു​ക്കു​ക​യും ഫാ​സി​സ​വു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യു​മാ​യി​രു​ന്നു ഇ​വ​ർ. സ​ദ്ദാം​ഹു​സൈ​ന്‍ ജീ​വി​ച്ചി​രി​ക്കു​മ്പോ​ള്‍ ലോ​കം ക​ണ്ട ഏ​കാ​ധി​പ​തി​യെ​ന്ന് ഇ​എം​എ​സ് ലേ​ഖ​ന​മെ​ഴു​തു​ക​യും മ​രി​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ള്‍ സ​ദ്ദാ​മി​നെ ര​ക്ത​സാ​ക്ഷി​യാ​ക്കി​യ​വ​രു​മാ​ണ് സി​പി​എം. വോ​ട്ടി​നു​വേ​ണ്ടി മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണ്. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തെ വ​ഞ്ചി​ക്കു​മെ​ന്ന് ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടാ​ണ് സി​പി​എ​മ്മു​മാ​യി യോ​ജി​ച്ച സ​മ​രം വേ​ണ്ടെ​ന്ന് കെ​പി​സി​സി തീ​രു​മാ​നി​ച്ച​ത്. രാ​ജ്യ​ത്ത് പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യ​ട​ക്ക​മു​ള്ള ബി​ജെ​പി​യു​ടെ ഫാ​സി​സ​ത്തി​നെ​തി​രേ സ​മ​രം ന​യി​ക്കു​ന്ന​ത് കോ​ണ്‍​
ഗ്ര​സാ​ണ്. സ​മ​ര​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് സി​പി​എം ചെ​യ്യേ​ണ്ട​ത്.

ഫാ​സി​സ​ത്തി​നെ​തി​രേ രാ​ഷ്ട്രീ​യ​പ​രി​ഹാ​ര​മാ​ണു വേ​ണ്ട​തെ​ന്ന് ജാ​ഥാ​ക്യാ​പ്റ്റ​ന്‍ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു. പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി കേ​വ​ലം മു​സ്‌​ലിം​ക​ളു​ടെ മാ​ത്രം പ്ര​ശ്‌​ന​മ​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന​യെ ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സു​രേ​ഷ് കൂ​ത്തു​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥ വൈ​സ് ക്യാ​പ്റ്റ​ന്‍ എ​ൻ.​വി. പ്ര​ദീ​പ്കു​മാ​ര്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​സു​രേ​ന്ദ്ര​ന്‍, സ​ജീ​വ് ജോ​സ​ഫ്, സ​ജീ​വ് മാ​റോ​ളി, പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, പ്ര​ഫ. വി. ​മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ്, വി.​എ. നാ​രാ​യ​ണ​ന്‍, മോ​ഹ​ന്‍​ജി വെ​ണ്‍​പു​ഴ​ശേ​രി, കെ.​ആ​ര്‍. ജി. ​ഉ​ണ്ണി​ത്താ​ന്‍, കാ​ര​യി​ല്‍ സു​കു​മാ​ര​ന്‍, പ്ര​ദീ​പ് പ​യ്യ​ന്നൂ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച 'ഞാ​ന്‍ പൗ​ര​ന്‍ പേ​ര് ഭാ​ര​തീ​യ​ന്‍' തെ​രു​വ് നാ​ട​ക​വും അ​ര​ങ്ങേ​റി. പ്ര​തി​രോ​ധ​ത്തി​ന്‍റെ ഗാ​ന​ങ്ങ​ളും ക​വി​ത​ക​ളും അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ 27ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി എ.​കെ. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്ത കാ​വ​ല്‍​യാ​ത്ര​യാ​ണ് മു​ഴു​വ​ന്‍ ജി​ല്ല​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തി ക​ണ്ണൂ​രി​ല്‍ സ​മാ​പി​ച്ച​ത്.