പ​രി​പ്പാ​യി പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, February 26, 2020 10:30 PM IST
ശ്രീ​ക​ണ്ഠ​പു​രം: പ​രി​പ്പാ​യി പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി സ​ന്ദീ​പ് സേ​വ്യ​റി​ന്‍റെ (17) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണൂ​ർ, ത​ളി​പ്പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും വെ​ള്ള​ത്തി​ന​ടി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന സ്കൂ​ബ ടീ​മും ശ്രീ​ക​ണ്ഠ​പു​രം, മ​യ്യി​ൽ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ​രി​പ്പാ​യി​യി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സ​ന്തോ​ഷ്-​ക​വി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് സ​ന്ദീ​പ് സേ​വ്യ​ർ.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് കു​ളി​ക്കു​ന്ന​തി​നി​ടെ സ​ന്ദീ​പി​നെ കാ​ണാ​താ​യ​ത്. കു​ളി​ക്കു​ന്ന​തി​നി​ടെ മ​റു​ക​ര​യാ​യ അ​ഡൂ​ർ ഭാ​ഗ​ത്ത് പു​ഴ​യി​ൽ തെ​ങ്ങ് വീ​ണു​കി​ട​ക്കു​ന്ന​ത് ക​ണ്ട് ഇ​വി​ടേ​ക്ക് നീ​ന്തു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും പ​രി​പ്പാ​യി​യി​ലെ വീ​ട്ടി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. തു​ട​ർ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.