എ​ള​യാ​വൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, August 3, 2020 1:00 AM IST
ക​ണ്ണൂ​ര്‍: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടാ​മ​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.
എ​ള​യാ​വൂ​ര്‍ പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​കു​ന്ന​തോ​ടെ ഇ​തു​വ​രെ ല​ഭ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന സ​മ​യ​വും ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളും വ​ര്‍​ധി​ക്കും. ഒ​പി സൗ​ക​ര്യം വൈ​കു​ന്നേ​രം ആ​റു വ​രെ ല​ഭ്യ​മാ​കും. രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും പാ​ലി​യേ​റ്റീ​വ് സൗ​ക​ര്യ​വും വി​പു​ലീ​ക​രി​ക്കും. മൂ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍, നാ​ല് സ്റ്റാ​ഫ് ന​ഴ്‌​സ്, ര​ണ്ട് ഫാ​ര്‍​മ​സി​സ്റ്റ് എ​ന്നി​വ​രു​ടെ സേ​വ​ന​വും സ്‌​പെ​ഷാ​ലി​റ്റി കൗ​ണ്‍​സി​ലിം​ഗ് ക്ലി​നി​ക്കു​ക​ളും എ​ഫ്എ​ച്ച്‌​സി​യി​ല്‍ ല​ഭ്യ​മാ​ക്കും.