ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വ​നി​താ ഡോ​ക്ട​ര്‍​ക്കു​നേ​േ ര കൈ​യേ​റ്റം
Friday, January 15, 2021 12:48 AM IST
കാ​സ​ര്‍​ഗോ​ഡ്: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കാ​ഷ്വാ​ലി​റ്റി​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​ര്‍​ക്കു​നേ​രെ രോ​ഗി​യു​ടെ കൈ​യേ​റ്റം. രോ​ഗി​യെ പ​രി​ശോ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ഡോ​ക്ട​റു​ടെ നെ​ഞ്ചി​നു നേ​രെ രോ​ഗി ആ​ഞ്ഞി​ടി​ക്കു​ക​യാ​യി​രു​ന്നു. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ ഓ​ടി​യെ​ത്തു​ന്ന​തി​നു മു​മ്പ് രോ​ഗി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും വാ​ഹ​ന​ത്തി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. മ​ദ്യ​പി​ച്ച് അ​വ​ശ​നാ​യ നി​ല​യി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​യു​മാ​യി മൂ​ന്നം​ഗ​സം​ഘ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. രോ​ഗി​യെ കാ​ഷ്വാ​ലി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കൈ​യേ​റ്റം.
സം​ഭ​വ​ത്തി​ല്‍ കെ​ജി​എം​ഒ​എ ഭാ​ര​വാ​ഹി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ കോ​വി​ഡ് കാ​ല​ത്ത് ആ​ത്മാ​ര്‍​ത്ഥ​ത​യോ​ടെ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ മ​നോ​വീ​ര്യം ത​ക​ര്‍​ക്കു​ന്ന​താ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ആ​ശു​പ​ത്രി വ​ള​പ്പി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് അ​ടി​യ​ന്തി​ര​മാ​യി പു​ന: സ്ഥാ​പി​ക്ക​ണ​മെ​ന്നും സം​ഘ​ട​നാ നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ക​ല്‍ സ​മ​യ​ത്തു​പോ​ലും ആ​ശു​പ​ത്രി പ​രി​സ​രം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റു​ക​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു.
അ​ധി​കൃ​ത​രു​ടെ ക​ണ്ണെ​ത്താ​ത്ത മൂ​ല​ക​ളി​ല്‍ ക​ഞ്ചാ​വ് വി​ല്പ​ന​യും മ​ദ്യ​പാ​ന​വും ന​ട​ക്കു​ന്നു​ണ്ട്. രോ​ഗി​ക​ളോ കൂ​ട്ടി​രി​പ്പു​കാ​രോ അ​ല്ലാ​ത്ത​വ​ര്‍ ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ ക​റ​ങ്ങി​ന​ട​ക്കു​ന്ന​തി​നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ ചോ​ദ്യം​ചെ​യ്താ​ലും ഫ​ല​മു​ണ്ടാ​കു​ന്നി​ല്ല. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് കോ​വി​ഡ് കാ​ലം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​ല്ലാ​താ​യ​ത്.