ത​ങ്ക​ച്ച​ന് സ​ഹാ​യ​വു​മാ​യി ജ​ന​ശ്രീ
Sunday, January 17, 2021 11:59 PM IST
പ​ന​ത്ത​ടി: മൂ​ന്നു​വ​ർ​ഷ​മാ​യി കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ന​ത്ത​ടി ഇ​രി​ക്കും​ക​ല്ലി​ലെ മു​ട്ട​ത്ത് വീ​ട്ടി​ൽ ത​ങ്ക​ച്ച​ന് ജ​ന​ശ്രീ പ​ന​ത്ത​ടി മ​ണ്ഡ​ല​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്.
ത​ങ്ക​ച്ച​ന് അ​ടി​യ​ന്ത​ര​മാ​യി ഓ​പ​റേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്ന് ത​ല​ശേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​ലു​ള്ള കു​ടും​ബം ഈ ​വി​ഷ​യ​ങ്ങ​ൾ ജ​ന​ശ്രീ പ​ന​ത്ത​ടി മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ രാ​ജീ​വ് തോ​മ​സി​നോ​ട് സം​സാ​രി​ക്കു​ക​യും തു​ട​ർ​ന്ന് ജ​ന​ശ്രീ പ​ന​ത്ത​ടി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ വി​നോ​ദ് കു​മാ​ർ മു​ന്ത​ന്‍റെ​മൂ​ല, ആ​ശ സു​രേ​ഷ്, എം. ​ജ​യ​കു​മാ​ർ, രാ​ജു, അ​ജി ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ - വി​വി​ധ ജ​ന​ശ്രീ യൂ​ണി​റ്റു​ക​ൾ, മ​റ്റ് സു​മ​ന​സു​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 52,500 രൂ​പ സ​മാ​ഹ​രി​ച്ച് ന​ൽ​കു​ക​യും ചെ​യ്തു.