ന​ട​പ​ടി മ​നു​ഷ്യ​ത്വ​ഹീ​നം: എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി
Thursday, January 21, 2021 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​യാ​യ ശ്രീ​നി​ഷ​യു​ടെ കു​ടും​ബ​ത്തി​ന് സ​ത്യ​സാ​യി ട്ര​സ്റ്റ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​ത്തോ​ടെ ന​ൽ​കി​യ വീ​ട് പ​ട്ട​യം ല​ഭി​ച്ചി​ല്ലെ​ന്ന
പേ​രി​ൽ പു​റ​ത്തു​പോ​ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ​മു​ന്ന​ണി ആ​വ​ശ്യ​പ്പെ​ട്ടു.
വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക ക്വാ​ർ​ട്ടേ​സു​ക​ളി​ൽ താ​മ​സി​ച്ചു​വ​ന്ന പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തെ തെ​രു​വി​ലി​റ​ക്കു​ന്ന​ത് എ​ന്തി​ന്‍റെ പേ​രി​ലാ​യാ​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​ർ​ക്കു വേ​ണ്ടി സാ​യി ട്ര​സ്റ്റ് പ​ണി തീ​ർ​ത്ത വീ​ടി​നു വേ​ണ്ടി അ​പേ​ക്ഷി​ച്ച് കാ​ത്തി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ വീ​ട് ല​ഭി​ച്ച​ത് ഒ​ര​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്ന കു​ടും​ബ​ത്തോ​ട് ക​രു​ണ കാ​ണി​ക്ക​ണം.
നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തെ ഇ​റ​ക്കി വി​ടു​ന്ന​തി​നു പ​ക​രം പ​ട്ട​യം അ​നു​വ​ദി​ച്ചു കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി ജി​ല്ലാ ക​ള​ക്ട​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​മു​ണ്ടാ​വ​ണം.
പു​റ​ത്താ​ക്കാ​ൻ ത​ന്നെ​യാ​ണ് ഭാ​വ​മെ​ങ്കി​ൽ അ​തെ​ന്തു വി​ല​കൊ​ടു​ത്തും നേ​രി​ടാ​ൻ പൊ​തു സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.
മു​നീ​സ അ​മ്പ​ല​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട്, പ്രേ​മ​ച​ന്ദ്ര​ൻ ചോ​മ്പാ​ല, സി​സ്റ്റ​ർ ജ​യ ആ​ന്‍റോ മം​ഗ​ല​ത്ത്, ഗോ​വി​ന്ദ​ൻ ക​യ്യൂ​ർ, കെ. ​ച​ന്ദ്രാ​വ​തി, സി​ബി അ​ല​ക്സ്, സി.​വി. ന​ളി​നി, പി. ​സ​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും എം.​പി. ജ​മീ​ല ന​ന്ദി​യും പ​റ​ഞ്ഞു.