കാത്തിരിക്കുന്നത് വൻ ദുരന്തം
Wednesday, February 24, 2021 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ഭൂ​ജ​ല നി​ര​പ്പ് മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ര​ണ്ട​ര മീ​റ്റ​ര്‍ വ​രെ താ​ഴ്ന്ന​താ​യി ഭൂ​ജ​ല വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ജി​ല്ല​യി​ല്‍ ഭൂ​ജ​ല വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള 21 കു​ഴ​ല്‍​ക്കി​ണ​റു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍.
18 കു​ഴ​ല്‍​ക്കി​ണ​റു​ക​ളി​ലും ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍​ഷ​ത്തെ ശ​രാ​ശ​രി​യേ​ക്കാ​ള്‍ വ​ലി​യ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കി​ലെ വോ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് ജ​ല​നി​ര​പ്പ് ഏ​റ്റ​വു​മ​ധി​കം കു​റ​ഞ്ഞ​ത് - 2.6 മീ​റ്റ​ര്‍. കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്കി​ല്‍ കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ബേ​ത്തൂ​ര്‍​പാ​റ​യി​ല്‍ 2.4 മീ​റ്റ​റും ബ​ന്ത​ടു​ക്ക​യി​ല്‍ 1.9 മീ​റ്റ​റും ഭൂ​ജ​ല നി​ര​പ്പ് കു​റ​ഞ്ഞു.
ഭൂ​ജ​ല​നി​ര​പ്പി​ന്‍റെ കാ​ര്യ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡി​നെ ക്രി​ട്ടി​ക്ക​ല്‍ ബ്ലോ​ക്കാ​യും മ​ഞ്ചേ​ശ്വ​രം, കാ​റ​ഡു​ക്ക, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്കു​ക​ളെ സെ​മി ക്രി​ട്ടി​ക്ക​ലാ​യു​മാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​ബ്ലോ​ക്കു​ക​ളി​ല്‍ പു​തു​താ​യി കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ കു​ഴി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും വ​ക​വ​യ്ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്.
അ​തേ​സ​മ​യം ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും സാ​ധാ​ര​ണ കി​ണ​റു​ക​ളി​ലെ ജ​ല​നി​ര​പ്പ് മു​ന്‍​വ​ര്‍​ഷ​ത്തെ ശ​രാ​ശ​രി​യേ​ക്കാ​ള്‍ നേ​രി​യ തോ​തി​ലെ​ങ്കി​ലും വ​ര്‍​ധി​ച്ച​താ​യാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ മാ​സ​ത്തി​ലു​ള്‍​പ്പെ​ടെ മ​ഴ ല​ഭി​ച്ച​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍​ക്കു സ​മീ​പം മ​ഴ​വെ​ള്ളം മ​ണ്ണി​ലേ​ക്കി​റ​ക്കി​വി​ടു​ന്ന​തി​നു​ള്ള റീ​ചാ​ര്‍​ജിം​ഗ് സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ല്ലെ​ങ്കി​ല്‍ വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പ് കൂ​ടു​ത​ല്‍ താ​ഴാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ഭൂ​ജ​ല​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.