പ​രീ​ക്ഷ​ക്കാ​ല​ത്ത് ആ​ശ​ങ്ക​യേ​റ്റി കോ​വി​ഡ് വ്യാ​പ​നം
Wednesday, February 24, 2021 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ ആ​സ​ന്ന​മാ​യി​രി​ക്കെ ആ​ശ​ങ്ക​യേ​റ്റി കോ​വി​ഡ് വ്യാ​പ​നം. ക​ഴി​ഞ്ഞ 54 ദി​വ​സ​ത്തി​നി​ടെ 589 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 89 അ​ധ്യാ​പ​ക​ർ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. മാ​ർ​ച്ച് ഒ​ന്നി​ന് മോ​ഡ​ൽ പ​രീ​ക്ഷ​യും 17ന് ​വാ​ർ​ഷി​ക പ​രീ​ക്ഷ​യും ന​ട​ക്കാ​നി​രി​ക്കെ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച​ത് വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി.
നി​ല​വി​ൽ 10, 12 ക്ലാ​സു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​ധ്യ​യ​ന​മു​ള്ള​ത്. കൂ​ടു​ത​ൽ കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത് ക്ലാ​സ് ആ​രം​ഭി​ച്ച സ​മ​യ​ത്താ​യി​രു​ന്നു. ക​ഴി​ഞ്ഞ‍​യാ​ഴ്ച ആ​റു കേ​സു​ക​ൾ മാ​ത്ര​മാ​ണ് സ്കൂ​ളു​ക​ളി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ നി​ല​വി​ൽ ജി​ല്ല​യി​ൽ മൊ​ത്ത​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
സ്കൂ​ളു​ക​ളി​ൽ നി​ന്ന​ല്ല മ​റി​ച്ച് വീ​ടു​ക​ളി​ൽ നി​ന്നോ യാ​ത്രാ​വേ​ള​യി​ലോ ആ​കാം കു​ട്ടി​ക​ൾ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്കൂ​ളു​ക​ളി​ൽ ക​ർ​ശ​ന​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു ബെ​ഞ്ചി​ൽ ര​ണ്ടു കു​ട്ടി​ക​ൾ മാ​ത്ര​മാ​ണി​രി​ക്കു​ന്ന​ത്. ഇ​ട​വേ​ള​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് പു​റ​ത്തു​പോ​കാ​ൻ അ​നു​മ​തി​യി​ല്ല.
ഭ​ക്ഷ​ണ​വും വെ​ള്ള​വും വീ​ട്ടി​ൽ നി​ന്ന് കൊ​ണ്ടു​വ​ര​ണം. ക്ലാ​സു​ക​ൾ കൃ​ത്യ​മാ​യി അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​തി​നാ​ൽ യാ​ത്രാ​വേ​ള​ക​ളി​ലും മ​റ്റും കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.