കണ്ണൂരിലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​യി: കെ.​ര​ഞ്ജി​ത്തും ജി​ല്ലാ പ്ര​സി​ഡ​ന്‍റും മ​ത്സ​രരം​ഗ​ത്ത്
Wednesday, March 3, 2021 1:05 AM IST
സ്വന്തം ലേഖകൻ
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ പ​തി​നൊ​ന്നു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മ​ത്സ​രി​ക്കേ​ണ്ട സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യ്ക്ക് രൂ​പം ന​ൽ​കി.
സ്ഥാ​നാ​ർ​ഥി പ​ട്ടി​ക സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സു​ധീ​ർ ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തും. പ​ട്ടി​ക​യ​നു​സ​രി​ച്ച് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ര​ഞ്ജി​ത്ത് കൂ​ത്തു​പ​റ​ന്പി​ൽ നി​ന്നും ജ​ന​വി​ധി തേ​ടും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​ദാ​സ് ത​ല​ശേ​രി​യി​ലും മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സ​ത്യ​പ്ര​കാ​ശ് മ​ട്ട​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കും.
സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​നും ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച അ​ഖി​ലേ​ന്ത്യാ നേ​താ​വു​മാ​യ ജോ​ജോ ജോ​സ​ഫ് ഇ​രി​ക്കൂ​റി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും. ബി​ജെ​പി മേ​ഖ​ലാ സെ​ക്ര​ട്ട​റി​യും അ​ധ്യാ​പ​ക​നു​മാ​യ കെ.​പി. അ​രു​ൺ അ​ഴീ​ക്കോ​ടും മ​ത്സ​രി​ക്കും. എ​ൻ​ഡി​എ ഘ​ട​ക​ക​ക്ഷി​യാ​യ ബി​ഡി​ജെ​എ​സി​ന് പേ​രാ​വൂ​ർ സീ​റ്റ് ത​ന്നെ​യാ​ണ് ഇ​ക്കു​റി​യും ന​ൽ​കി​യി​ട്ടു​ള്ള​ത്.
ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യ സി.​കെ. പ​ത്മ​നാ​ഭ​ൻ ഇ​ക്കു​റി മ​ത്സ​ര രം​ഗ​ത്തി​ല്ലെ​ന്ന് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ജി​ല്ല​ക്കാ​ര​നാ​യ മ​റ്റൊ​രു മു​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. കൃ​ഷ്ണ​ദാ​സ് മ​ത്സ​രം​ഗ​ത്തു​ണ്ടാ​കും. ഇ​തി​നാ​യി അ​ദ്ദേ​ഹം മാ​സ​ങ്ങ​ൾ​ക്ക് മു​ന്പേ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു. ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യും മ​ത്സ​രി​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം പ​റ‍​യു​ന്ന​ത്. എ​ന്നാ​ൽ നേ​താ​ക്ക​ൾ മു​ഴു​വ​ൻ മ​ത്സ​ര​രം​ഗ​ത്ത് വേ​ണ്ടെ​ന്ന അ​ഭി​പ്രാ​യം അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വ​ത്തി​നു​ള്ള​തി​നാ​ൽ അ​ബ്ദു​ള്ള​ക്കു​ട്ടി മ​ത്സ​രി​ക്കു​മോ​യെ​ന്ന കാ​ര്യം അ​ടു​ത്ത ദി​വ​സം ചേ​രു​ന്ന സം​സ്ഥാ​ന കോ​ർ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ക്കും. മ​ത്സ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​ദ്ദേ​ഹം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.
ആ​ർ​എ​സി​എ​സി​ന്‍റെ അ​ഭി​പ്രാ​യ​വും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യ്ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.