ഉ​പ്പ​ള​യി​ല്‍ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ലും ക​ട​ക​ളി​ലും ക​വ​ര്‍​ച്ച
Thursday, April 8, 2021 12:42 AM IST
ഉ​പ്പ​ള: ന​ഗ​ര​ത്തി​ലെ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ലും ക​ട​ക​ളി​ലു​മാ​യി ക​വ​ര്‍​ച്ചാ​പ​ര​മ്പ​ര. കു​മ്പ​ള സ്വ​ദേ​ശി ഫൈ​സ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​സ്റ്റ​ര്‍ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ന്‍റെ ഷ​ട്ട​റും ഒ​രു ഭാ​ഗ​ത്തെ ഗ്ലാ​സും ത​ക​ര്‍​ത്ത് ഡി​വി​ഡി​യും മോ​ഡ​വും അ​ട​ക്ക​മു​ള്ള സാ​മ​ഗ്രി​ക​ള്‍ ക​വ​ര്‍​ന്നു.
സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ലും ക​ട​യി​ലും നി​ന്നാ​യി ര​ണ്ടാ​യി​രം രൂ​പ ക​വ​ര്‍​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കു​മ്പ​ള ആ​രി​ക്കാ​ടി​യി​ലും ബ​ദി​യ​ടു​ക്ക​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്നി​രു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ വി​ള​യാ​ട്ട​ത്തി​ന്‍റെ മ​റ​വി​ലാ​ണ് ക​വ​ര്‍​ച്ച​ക്കാ​രും അ​ഴി​ഞ്ഞാ​ടു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.