അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലേ​യ്ക്ക് ഒാ​ഡി​യോ ബു​ക്കു​ക​ൾ ത​യാ​റാ​ക്കി ചെ​മ്മ​നാ​ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
Saturday, April 10, 2021 1:04 AM IST
കാ​സ​ർ​ഗോ​ഡ്: ശ​ബ്ദ​ത്തെ എ​ങ്ങ​നെ വെ​ളി​ച്ച​മാ​ക്കാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ചെ​മ്മ​നാ​ട് ജ​മാ​അ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. വി​ദ്യാ​ന​ഗ​റി​ലെ ഗ​വ. അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒാ​ഡി​യോ ബു​ക്കു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യാ​ണ് ഇ​വ​ർ മാ​തൃ​ക​യാ​യ​ത്.
ക്ലാ​സി​ക് സാ​ഹി​ത്യ​കൃ​തി​ക​ളാ​യ വി​ക്ട​ർ ഹ്യൂ​ഗോ​യു​ടെ 'പാ​വ​ങ്ങ​ൾ,' ലി​യോ ടോ​ൾ​സ്റ്റോ​യു​ടെ 'യു​ദ്ധ​വും സ​മാ​ധാ​ന​വും,' ചാ​ൾ​സ് ഡി​ക്ക​ൻ​സി​ന്‍റെ 'ഒ​ലി​വ​ർ ട്വി​സ്റ്റ്,' ജോ​നാ​ഥ​ൻ സ്വി​ഫ്റ്റി​ന്‍റെ 'ഗ​ള്ളി​വ​റു​ടെ യാ​ത്ര​ക​ൾ,' വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ 'ബാ​ല്യ​കാ​ല​സ​ഖി' എ​ന്നി​വ​യു​ടെ സം​ഗ്ര​ഹീ​ത​രൂ​പ​മാ​ണ് ഒാ​ഡി​യോ ബു​ക്കു​ക​ളാ​ക്കി​യി​രി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണി​ലോ ലാ​പ്ടോ​പ്പി​ലോ ഇ​ത് കേ​ൾ​ക്കാ​നാ​കും.
നാ​യ​ന്മാ​ർ​മൂ​ല ടി​ഐ​എ​ച്ച്എ​സ്എ​സി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ൻ സു​ബി​ൻ ജോ​സി​ന്‍റേ​താ​ണ് ആ​ശ​യം. 20 പു​സ്ത​ക​ങ്ങ​ൾ ഒാ​ഡി​യോ ബു​ക്കു​ക​ളാ​ക്കു​മെ​ന്ന് സു​ബി​ൻ ജോ​സ് പ​റ​ഞ്ഞു.
ചെ​മ്മ​നാ​ട് സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഒാ​ഫീ​സ​ർ റ​ഹ്മാ​ൻ പാ​ണ​ത്തൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ഹാ​ദ്, ഹി​മ, ന​ഷാ​ദ്, ഷെ​സാ​ന, ഹ​ന്ന, സൂ​ര്യ എ​ന്നി​വ​രാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ഒാ​ഡി​യോ ബു​ക്കു​ക​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി.​എ​ച്ച്. അ​ബ്ദു​ൾ ഖാ​ദ​ർ അ​ന്ധ​വി​ദ്യാ​ല​യം അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.