തൃ​ക്ക​രി​പ്പൂ​രി​ൽ ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ൾ
Friday, April 16, 2021 12:24 AM IST
തൃ​ക്ക​രി​പ്പൂ​ർ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന വേ​ള​യി​ൽ ര​ണ്ടാം ത​രം​ഗ​ത്തി​ലും ജാ​ഗ്ര​ത​യും പ​രി​ശോ​ധ​ന​യും കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​ൻ തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. നി​ല​വി​ൽ 125 കോ​വി​ഡ് കേ​സു​ക​ൾ പ​ഞ്ചാ​യ​ത്തി​ൽ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ഉ​ണ്ട്. ഒ​രു വീ​ട്ടി​ൽ ത​ന്നെ എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് വ​രു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ നി​ല​വി​ൽ 63 ശ​ത​മാ​നം പേ​രാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ 45 വ​യ​സി​നും 60 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ 35 ശ​ത​മാ​നം പേ​ർ മാ​ത്ര​മേ ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ളു. ഇ​തി​ൽ​ത്ത​ന്നെ സ്ത്രീ​ക​ൾ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ വി​മു​ഖ​ത കാ​ട്ടു​ന്ന​ത് കോ​വി​ഡ് ബാ​ധി​ച്ചു ക​ഴി​ഞ്ഞാ​ൽ ഇ​ത്ത​ര​ക്കാ​രി​ൽ ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​വു​ന്ന സ്ഥി​തി വി​ശേ​ഷ​വു​മാ​ണു​ള്ള​തെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഇ​തി​നാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ 10 വ​രെ വാ​ക്സി​ൻ ന​ൽ​കാ​നും പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ണ്.
ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മ്പോ​ൾ അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പൊ​തു​ജ​ന​ങ്ങ​ൾ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​ത്രി ഒ​ന്പ​തു​വ​രെ മാ​ത്ര​മാ​വും.
ക​ണ്ടൈ​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം തു​ട​ര​ണം. വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം, പൊ​തു​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യ്ക്ക് ഇ​നി പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് മു​ന്‍​കൂ​ര്‍ അ​നു​മ​തി എ​ഴു​തി വാ​ങ്ങ​ണം. നി​ര്‍​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ൻ പോ​ലീ​സ്, മാ​ഷ് പ​ദ്ധ​തി, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ രം​ഗ​ത്തി​റ​ങ്ങും. ഫു​ട്ബോ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ളി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. രാ​ത്രി കാ​ല ക​ളി​ക​ൾ അ​നു​വ​ദി​ക്കി​ല്ല. ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്കും അ​നു​മ​തി​യി​ല്ല.
ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. മോ​സ്കു​ക​ളി​ലും പ​ള്ളി​ക​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ച്ചു മാ​ത്ര​മേ ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ പാ​ടു​ള്ളു. ഇ​ഫ്താ​ർ വി​രു​ന്നു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​റും മാ​സ്കും കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. ത​ട്ടു​ക​ട​ക​ളി​ൽ പാ​ഴ്​സ​ൽ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു. ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ൾ കോ​ർ ക​മ്മി​റ്റി ചേ​ർ​ന്ന് സ്ഥി​തി വി​ല​യി​രു​ത്തും. 21 വാ​ർ​ഡു​ക​ളി​ലും വാ​ർ​ഡ് ജാ​ഗ്ര​ത സ​മി​തി അ​ടി​യ​ന്ത​ര​മാ​യി ചേ​ർ​ന്ന് വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ ജാ​ഗ്ര​ത ഉ​റ​പ്പ് വ​രു​ത്തും.
സി​എ​ച്ച് ടൗ​ൺ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ർ വ​ട​ക്കു​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷം​സു​ദീ​ൻ ആ​യി​റ്റി, വി.​കെ. ബാ​വ, എം. ​മ​നു, എ.​ജി.​സി. ബ​ഷീ​ർ, എം. ​ര​ജീ​ഷ് ബാ​ബു, എം. ​സൗ​ദ, ഫാ​യി​സ് ബീ​രി​ച്ചേ​രി, എം.​കെ. ഹാ​ജി, ജെ. ​സു​രേ​ഷ്, കെ.​വി. മു​കു​ന്ദ​ൻ, ടി.​എ​സ്. ന​ജീ​ബ്, എ​സ്. കു​ഞ്ഞ​ഹ​മ്മ​ദ്, വി.​വി. അ​ബ്ദു​ള്ള, എ.​ജി. നൂ​റു​ൽ അ​മീ​ൻ, എം. ​ജ​യ​ദീ​പ്, എം.​വി. സു​കു​മാ​ര​ൻ, എം. ​ഗം​ഗാ​ധ​ര​ൻ, ശ​ശി​ധ​ര​ൻ ചെ​റു​കാ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.