ടെ​ക്‌​നി​ക്ക​ൽ ഹൈ​സ്‌​കൂ​ൾ പ്ര​വേ​ശ​നം: അ​പേ​ക്ഷാ തീ​യ​തി ഏ​പ്രി​ൽ 30 വ​രെ നീ​ട്ടി
Saturday, April 17, 2021 1:10 AM IST
കാ​സ​ർ​ഗോ​ഡ്: സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 39 ടെ​ക്‌​നി​ക്ക​ൽ ഹൈ​സ്‌​കൂ​ളു​ക​ളി​ലേ​ക്ക് 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 30 വ​രെ നീ​ട്ടി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്‌​കൂ​ളു​ക​ളി​ൽ നേ​രി​ട്ട് അ​പേ​ക്ഷ വി​ത​ര​ണം ചെ​യ്യി​ല്ല. www.polyad mission.org/ths ൽ ​ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും വി​ദ്യാ​ർ​ഥി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക. ഓ​രോ ടെ​ക്‌​നി​ക്ക​ൽ ഹൈ​സ്‌​കൂ​ളു​ക​ളി​ലേ​യും അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള സീ​റ്റു​ക​ളേ​ക്കാ​ൾ അ​ധി​കം അ​പേ​ക്ഷ​ക​രു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ പ്ര​വേ​ശ​ന പ​രീ​ക്ഷ ഉ​ണ്ടാ​കൂ. ഏ​ഴാം ക്ലാ​സ് നി​ല​വാ​ര​ത്തി​ലു​ള്ള ഇം​ഗ്ലീ​ഷ്, ക​ണ​ക്ക്, ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, പൊ​തു​വി​ജ്ഞാ​നം, മെ​ന്‍റ​ൽ എ​ബി​ലി​റ്റി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു​ള്ള ചോ​ദ്യ​ങ്ങ​ൾ. പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് നാ​ലി​ന് രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ അ​ത​ത് ടെ​ക്‌​നി​ക്ക​ൽ ഹൈ​സ്‌​കൂ​ളു​ക​ളി​ൽ ന​ട​ത്തും. ടെ​ക്‌​നി​ക്ക​ൽ ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന​ത്തെ പോ​ളി​ടെ​ക്നി​ക് കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് 10 ശ​ത​മാ​നം സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

റീ​ജണ​ൽ ഡ​യ​റി ലാ​ബ്:
ഇ​ന്‍റർ​വ്യു മേ​യ് ആ​റി​ന്

കാ​സ​ർ​ഗോ​ഡ്: റീ​ജ​ണ​ൽ ഡ​യ​റി ലാ​ബി​ൽ അ​ന​ലി​സ്റ്റ് കെ​മി​സ്ട്രി (ട്രെ​യി​നി), അ​ന​ലി​സ്റ്റ് മൈ​ക്രോ ബ​യോ​ള​ജി (ട്രെ​യി​നി) താ​ത്ക്കാ​ലി​ക ത​സ്തി​ക​ക​ളി​ലേ​ക്ക് 20 ന് ​ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം മേ​യ് ആ​റി​ന് രാ​വി​ലെ 10 ന് ​കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ത്തു​മെ​ന്ന് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. കു​മ്പ​ള നാ​യ്ക്കാ​പ്പി​ലെ റീ​ജ​ണ​ൽ ഡ​യ​റി ലാ​ബ് ഓ​ഫീ​സി​ലാ​ണ് അ​ഭി​മു​ഖം ന​ട​ത്തു​ക. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് രേ​ഖാ​മൂ​ല​മോ മൊ​ബൈ​ൽ വ​ഴി​യോ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.