വീ​ടി​ന്‍റെ ത​റ പൊ​ളി​ച്ച് കൊ​ടി നാ​ട്ടി​യ സം​ഭ​വം; എ​ട്ടു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു
Monday, April 19, 2021 12:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​നു പി​രി​വു ന​ൽ​കാ​ൻ വൈ​കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള വീ​ടി​ന്‍റെ ത​റ പൊ​ളി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ട്ടു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് കേ​സെ​ടു​ത്തു.
അ​ജാ​നൂ​ർ ഇ​ട്ട​മ്മ​ൽ ചാ​ലി​യാ​ൻ​നാ​യി​ലെ വി.​എം. റാ​സി​ഖി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. വീ​ടി​ന്‍റെ ത​റ​യാ​ണു പൊ​ളി​ച്ച​ത്. ത​റ​യു​ടെ കി​ഴ​ക്കു ഭാ​ഗ​ത്തും തെ​ക്കു​ഭാ​ഗ​ത്തും സി​മ​ന്‍റി​ട്ട് കെ​ട്ടി​യ ക​ല്ലു​ക​ൾ ഇ​ള​ക്കി​യെ​ടു​ത്ത് മ​റി​ച്ചി​ട്ടു. വൈ​ദ്യു​തി ക​ണ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മി​ച്ച ഷെ​ഡും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്തു.
സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പി​ന്നീ​ട് കൊ​ടി മാ​റ്റി. ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് സി​പി​എം ‍ഭ​രി​ക്കു​ന്ന അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ വീ​ട് വ​യ്ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തം​ഗ​മാ​യ സി​പി​എം നേ​താ​വ് അ​ശോ​ക​ൻ ഇ​ട്ട​മ്മ​ലാ​ണ് അ​നു​മ​തി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും വാ​ങ്ങി​ച്ച് കൊ​ടു​ത്ത​ത്. സ്ഥ​ലം ഡാ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തി​നാ​ലും ഉ​ട​മ​ക്ക് 10 സെ​ന്‍റ് മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന​തി​നാ​ലു​മാ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നാ​ണ് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​സ​ബീ​ഷ് ആ​ദ്യം പ​റ​ഞ്ഞ​ത്.
എ​ന്നാ​ൽ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ​ബീ​ഷ് നി​ല​പാ​ട് മാ​റ്റി. വ​യ​ലി​ൽ വീ​ട് നി​ർ​മി​ക്കു​ന്ന​തി​നെ​തി​രേ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി കി​ട്ടി​യി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും സ​ബീ​ഷ് പ​റ​ഞ്ഞു.
ഇ​വി​ടേ​ക്കു​ള്ള വ​ഴി​യും ഡി​വൈ​എ​ഫ്ഐ ക​ല്ലി​ട്ട് ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ​ത്തി നീ​ക്കം ചെ​യ്തു.
റാ​സി​ഖി​ന് പി​ന്തു​ണ​യു​മാ​യി ബി​ജെ​പി
കാ​ഞ്ഞ​ങ്ങാ​ട്: പാ​ര്‍​ട്ടി ഫ​ണ്ട് ന​ല്‍​കാ​ത്ത​തി​ന് നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ത​റ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ര്‍​മാ​ണം ത​ട​സ​പ്പെ​ടു​ത്താ​ന്‍ സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ശ്ര​മ​മു​ണ്ടാ​യാ​ല്‍ സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ന്‍ ബി​ജെ​പി ത​യാ​റാ​കു​മെ​ന്നും ബി​ജെ​പി കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​കാ​ന്ത് പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്വ​ന്തം വീ​ടെ​ന്ന വി.​എം. റാ​സി​ഖി​ന്‍റെ സ്വ​പ്ന​മാ​ണ് ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ര്‍ ത​ക​ര്‍​ത്ത​ത്. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് സി​പി​എം പാ​ര്‍​ട്ടി ഫ​ണ്ട് പി​രി​ക്കു​ന്ന​തെ​ന്ന് ഈ ​സം​ഭ​വ​ത്തോ​ടെ കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ നി​ര്‍​മാ​ണ​മാ​രം​ഭി​ച്ച വീ​ടി​ന്‍റെ ത​റ ത​ക​ര്‍​ത്ത​തി​നെ ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ പ്ര​തി​ക​ര​ണം അ​റി​യാ​ന്‍ താ​ത്പ​ര്യ​മു​ണ്ട്. സി​പി​എ​മ്മും എ​ല്‍​ഡി​എ​ഫും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ശ്രീ​കാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​വേ​ലാ​യു​ധ​ന്‍, യു​വ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ധ​ന​ഞ്ജ​യ​ന്‍ മ​ധൂ​ര്‍, ര​വീ​ന്ദ്ര​ന്‍, പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.