കോ​വി​ഡ് രോ​ഗി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു
Friday, April 23, 2021 1:02 AM IST
ബ​ദി​യ​ഡു​ക്ക: ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നെ​തി​രേ കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഒാ​ടെ​യാ​ണ് രോ​ഗി​ക​ൾ​ക്കു​ള്ള പ്ര​ഭാ​ത​ഭ​ക്ഷ​ണം എ​ത്തി​ച്ച​ത്. വേ​വാ​ത്ത ഉ​പ്പു​മാ​വാ​ണ് രോ​ഗി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രോ​ഗി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രു​ന്നു. എ​ന്നാ​ൽ മ​രു​ന്ന് ക​ഴി​ക്കു​ന്ന​തി​നു മു​ന്പ് ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​യ​തു​കൊ​ണ്ടും ഭ​ക്ഷ​ണം കി​ട്ടാ​ൻ മ​റ്റ് യാ​തൊ​രു വ​ഴി​യു​മി​ല്ലാ​ത്ത​തി​നാ​ലും ഇ​വ​ർ ഇ​ത് ക​ഴി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു.
ഉ​ച്ച​യ്ക്ക് കൊ​ണ്ടു​വ​ന്ന ചോ​റി​ന് ആ​വ​ശ്യ​ത്തി​ന് ക​റി​ക​ളി​ല്ലാ​യി​രു​ന്നു. ഇ​തി​നെ​യും രോ​ഗി​ക​ൾ ചോ​ദ്യം ചെ​യ്തു. ഒ​രു​ദി​വ​സ​ത്തെ ഭ​ക്ഷ​ണ​ത്തി​ന് ഒാ​രോ രോ​ഗി​യ്ക്കും 150 രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ന്ന​ത്. ച​ട്ട​ഞ്ചാ​ലി​ലെ ഒ​രു വ്യ​ക്തി​യാ​ണ് ഇ​വി​ടെ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്.
പ്രാ​ത​ൽ, ഉ​ച്ച​യൂ​ണ്, വൈ​കു​ന്നേ​രം ചാ​യ, രാ​ത്രി ചോ​റ് എ​ന്നി​വ​യാ​ണ് രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ഭ​ക്ഷ​ണ​ത്തി​ന്‍റെ പോ​രാ​യ്മ​യെ​ക്കു​റി​ച്ച് പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും ക​രാ​റു​കാ​ര​ൻ കേ​ട്ട ഭാ​വം​പോ​ലും ന​ടി​ച്ചി​ട്ടി​ല്ലെ​ന്ന് രോ​ഗി​ക​ൾ പ​റ​യു​ന്നു.