ജെ​സി​ഐ ചു​ള്ളി​ക്ക​ര ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു
Wednesday, May 12, 2021 1:29 AM IST
രാ​ജ​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും പ്രാ​യാ​ധി​ക്യ​മോ മ​റ്റു രോ​ഗ​ങ്ങ​ളോ മൂ​ലം പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കും മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കാ​ന്‍ ജെ​സി​ഐ ചു​ള്ളി​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു. ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജെ​എ​ച്ച്‌​ഐ സി.​പി. അ​ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ന്തോ​ഷ് ജോ​സ​ഫ്, ക​മ​ലാ​ക്ഷ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു രാ​ജീ​വ് തോ​മ​സ് സ്വാ​ഗ​ത​വും മ​ണി​ക​ണ്ഠ​ന്‍ കോ​ടോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ഹെ​ൽ​പ്പ് ഡെ​സ്‌​ക് ന​മ്പ​റു​ക​ള്‍: 9946145756, 9947753141, 9847609514, 8547425458.