കു​ട്ടി​ക​ള്‍​ക്ക് ഫോ​ണ്‍ വാ​ങ്ങി​ന​ല്‍​കാ​ന്‍ ഒ​രു ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ചു
Wednesday, June 16, 2021 12:57 AM IST
കോ​ളി​ച്ചാ​ല്‍: പ്രാ​ന്ത​ര്‍​കാ​വ് ഗ​വ. യു​പി സ്‌​കൂ​ളി​ലെ ഡി​ജി​റ്റ​ല്‍ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ സ്‌​കൂ​ളി​ലെ എ​ട്ട് അ​ധ്യാ​പ​ക​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നും ചേ​ര്‍​ന്ന് സ​മാ​ഹ​രി​ച്ച​ത് ഒ​രു ല​ക്ഷം രൂ​പ.
ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് 15 സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ വാ​ങ്ങി ന​ല്‍​കി. അ​ധ്യാ​പ​ക​രു​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ സം​വ​ദി​ക്കാ​നും പ​ഠ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തി​രി​ച്ച​യ​ക്കാ​നും സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രാ​യി 29 കു​ട്ടി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ബാ​ക്കി​യു​ള്ള കു​ട്ടി​ക​ള്‍​ക്കു കൂ​ടി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​രും പി​ടി​എ​യും.
ഫോ​ണ്‍ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മൊ​ട്ട​യം​കൊ​ച്ചി​യി​ലെ കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​പ്രി​യ ശി​വ​ദാ​സ്, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ല​ത അ​ര​വി​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.