മ​ണി​പ്പാ​റ​യി​ൽ അ​ജ്ഞാ​ത ജീ​വി​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കു​ന്നു
Monday, June 21, 2021 12:54 AM IST
ഉ​ളി​ക്ക​ല്‍: മ​ണി​പ്പാ​റ മേ​ഖ​ല​യി​ല്‍ അ​ജ്ഞാ​ത ജീ​വി​ക​ൾ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ വ്യാ​പ​ക​മാ​യി ക​ടി​ച്ചു​കൊ​ല്ലു​ന്നു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ​ത്ത് ആ​ടു​ക​ളെ​യാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ക​ടി​ച്ചു​കൊ​ന്ന​ത്. മ​ണി​പ്പാ​റ, അ​മേ​രി​ക്ക​ന്‍​പാ​റ മേ​ഖ​ല​ക​ളി​ലാ​ണ് വ​ന്യ​മൃ​ഗ​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​ണി​പ്പാ​റ​യി​ലെ വ​ട്ടം​തൊ​ട്ടി​യി​ല്‍ നി​ജേ​ഷി​ന്‍റെ തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യി​രു​ന്ന ര​ണ്ട് ആ​ടു​ക​ളെ​യാ​ണ് ക​ടി​ച്ചു​കൊ​ന്ന​ത്. സ​മീ​പ​ത്തെ പോ​ന്ന​മ്മ മം​ഗ​ല​ത്തു​പു​ത്ത​ന്‍​പു​ര​യി​ൽ, റോ​യി ഒ​റ്റ​പ്ലാ​ക്ക​ൽ, ഈ​ഴ​മ​റ്റ​ത്തി​ല്‍ ജോ​സ​ഫ് എ​ന്നി​വ​രു​ടെ ഓ​രോ ആ​ടു​ക​ൾ, അ​മേ​രി​ക്ക​ന്‍​പാ​റ​യി​ലെ എ​ട​ക്കാ​ട്ട് സോ​ബി​ന്‍റെ ര​ണ്ട് ആ​ട്, ഷി​ജോ പൊ​ന്ന​ന്താ​ന​ത്തി​ന്‍റെ 20 മു​യ​ലു​ക​ൾ, സ​മീ​പ​വീ​ടു​ക​ളി​ലെ കോ​ഴി​ക​ൾ എ​ന്നി​വ​യെ​യും വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കൊ​ന്നൊ​ടു​ക്കി.
വ​ണ​ത്ത​ണ​ക്ക​ണ്ടി ക​ല്യാ​ണി​യു​ടെ​യും പൂ​ത​ക്കു​ഴി​യി​ല്‍ വ​ത്സ​ല​യു​ടെ​യും ആ​ടു​ക​ളെ ക​ടി​ച്ചു മു​റി​വേ​ല്‍​പ്പി​ച്ചി​ട്ടു​മു​ണ്ട്. സം​ഭ​വം ആ​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ഏ​റെ ഭീ​തി​യി​ലാ​ണ് ത​ങ്ങ​ള്‍ ക​ഴി​യു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.
സം​ഭ​വ​സ്ഥ​ലം ശ്രീ​ക​ണ്ഠ​പു​രം സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ​ര്‍ കെ.​ജ​യ​ച​ന്ദ്ര​ന്‍, എം. ​രാ​മ​ദാ​സ​ന്‍ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. കു​റു​ക്ക​നോ കാ​ട്ടു​പൂ​ച്ച​യോ ഈ ​വം​ശ​ത്തി​ല്‍​പ്പെ​ട്ട ജീ​വി​ക​ളോ ആ​കാം ആ​ക്ര​മി​ച്ച​തെ​ന്നും ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​എം.​പി. ബാ​ബു വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്തു. ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ഷാ​ജി, സെ​ക്ര​ട്ട​റി ബാ​ബു ജോ​സ​ഫ്, വാ​ര്‍​ഡ് മെം​ബ​ര്‍ സ​മീ​റ പ​ള്ളി​പ്പാ​ത്ത്, മി​നി ഈ​റ്റ​ശേ​രി, മാ​ത്യു ഐ​സ​ക് എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.
ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നും ന​ഷ്ടം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ഷാ​ജി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.