മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Wednesday, June 23, 2021 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കെ​പി​എ​സ്ടി​എ ഗു​രു​സ്പ​ർ​ശം പ​രി​പാ​ടി​യു​ടെ ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി കെ​പി​സി​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​വി.​പ്ര​കാ​ശ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ഉ​പ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​കേ​ഷ് മാ​ടാ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ.​വി.​ഗി​രീ​ശ​ൻ, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.​ച​ന്ദ്ര​മോ​ഹ​ന​ൻ, ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് ആ​ലീ​സ്, ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പി.​ര​മേ​ശ​ൻ, ടി.​രാ​ജേ​ഷ് കു​മാ​ർ, ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി.​അ​നൂ​പ് കു​മാ​ർ, പി.​വി.​സു​രേ​ഷ്, ടി.​കെ.​റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.