ഒ​ളി​മ്പി​ക്‌​സി​നെ വ​ര​വേ​ല്‍​ക്കാ​ന്‍ നാ​ടൊ​രു​ങ്ങു​ന്നു
Friday, July 23, 2021 1:06 AM IST
നീ​ന്ത​ലി​ല്‍ അ​ഭ്യാ​സ
​പ്ര​ക​ട​ന​ങ്ങ​ളു​മാ​യി
പാ​ലാ​വ​യ​ലി​ലെ
താ​ര​ങ്ങ​ള്‍
പാ​ലാ​വ​യ​ല്‍: ടോ​ക്കി​യോ​യി​ല്‍ ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്‌​സി​ന്‍റെ സ​ന്ദേ​ശ​വും ഊ​ര്‍​ജ​വും ഉ​ള്‍​ക്കൊ​ണ്ട് നീ​ന്ത​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ജി​ല്ല​യു​ടെ നീ​ന്ത​ല്‍ ഗ്രാ​മം. ജി​ല്ലാ അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും സം​സ്ഥാ​ന ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പാ​ലാ​വ​യ​ലി​ലെ താ​ര​ങ്ങ​ള്‍ തേ​ജ​സ്വി​നി പു​ഴ​യി​ലെ ഓ​ട​പ്പ​ള്ളി​ക്ക​ട​വി​ല്‍ വി​വി​ധ​യി​നം അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.
ജി​ല്ലാ അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബി​ജു മാ​പ്പി​ള​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്ത​ര്‍ ദേ​രീ​യ നീ​ന്ത​ല്‍ താ​രം അ​നൂ​പ് അ​ഗ​സ്റ്റി​ന്‍, പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്വിം​മ്മിം​ഗ് പൂ​ള്‍ കോ​ച്ച് ബി​ജു മാ​ത്ത​ശേ​രി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. സം​സ്ഥാ​ന-​ജി​ല്ലാ നീ​ന്ത​ല്‍ താ​ര​ങ്ങ​ളാ​യ ഇ​രു​പ​ത്ത​ഞ്ചോ​ളം പേ​ര്‍ പ്ര​ക​ട​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.
ദീ​പ​ശി​ഖാ റാ​ലി ഇ​ന്ന്
കാ​സ​ര്‍​ഗോ​ഡ്: ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ന് അ​ഭി​വാ​ദ്യ​വു​മാ​യി ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് കാ​സ​ര്‍​ഗോ​ഡ് പു​തി​യ സ്റ്റാ​ന്‍​ഡ് പ​രി​സ​രം മു​ത​ല്‍ ക​ള​ക്ട​റേ​റ്റ് വ​രെ ദീ​പ​ശി​ഖാ റാ​ലി ന​ട​ത്തും. ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി​യി​ല്‍​നി​ന്ന് ദേ​ശീ​യ കാ​ര്‍ റാ​ലി താ​രം മൂ​സ ഷെ​രീ​ഫ്, മോ​ട്ടോ​ര്‍ ബൈ​ക്ക് റൈ​ഡ​ര്‍ പി.​എ​ന്‍. സൗ​മ്യ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങും. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ അ​ധ്യ​ക്ഷ​നാ​കും.
സി​ന്ത​റ്റി​ക് ട​ര്‍​ഫി​ല്‍
ഫു​ട്‌​ബോ​ള്‍ ഷൂ​ട്ടു​മാ​യി
ഒ​ളി​മ്പി​ക്‌​സ്
അ​സോ​സി​യേ​ഷ​ന്‍
തൃ​ക്ക​രി​പ്പൂ​ര്‍: ഒ​ളി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് വി​ജ​യാ​ശം​സ​ക​ളു​മാ​യി ചീ​യ​ര്‍ ഫോ​ര്‍ ഇ​ന്ത്യ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ ഫു​ട്ബോ​ള്‍ ഷൂ​ട്ട് സം​ഘ​ടി​പ്പി​ച്ചു. ന​ട​ക്കാ​വ് രാ​ജീ​വ് ഗാ​ന്ധി സി​ന്ത​റ്റി​ക് മൈ​താ​നി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം. ​മ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തൃ​ക്ക​രി​പ്പൂ​രി​ലെ ആ​ദ്യ​കാ​ല ഫു​ട്‌​ബോ​ള്‍ താ​രം വി.​പി. സി​ദ്ദി​ഖ് ആ​ദ്യ കി​ക്കെ​ടു​ത്തു. സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ളാ​യ ടി.​വി. ബി​ജു കു​മാ​ര്‍, ടി. ​സ​ജി​ത്, കെ.​പി. രാ​ഹു​ല്‍, എം​ഇ​ജി താ​രം പ്ര​ശോ​ഭ്, എ. ​അ​ച്ചു​ത​ന്‍, സി. ​ദാ​വൂ​ദ്, കെ. ​ചി​ത്ര​രാ​ജ്, എ. ​മു​കു​ന്ദ​ന്‍, പി. ​പ്ര​സാ​ദ്, എ. ​പ്ര​മോ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ദീപങ്ങൾ തെളിച്ചു
ക​ടു​മേ​നി: ക​ടു​മേ​നി ജ​യ​കേ​ര​ള​യു​ടെ​യും ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ദീ​പ​ങ്ങ​ള്‍ തെ​ളി​ച്ചു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. സെ​ബാ​സ്റ്റ്യ​ന്‍, ജ​യ​കേ​ര​ള പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, വി.​ജെ. ജോ​സ​ഫ്, ജോ​ര്‍​ജ് ക​രി​മ​ഠം, എ​ന്‍.​ആ​ര്‍. പ്ര​സാ​ദ്, കെ.​എം. സോ​ജ​ന്‍, എ​ന്‍.​കെ. ഷി​ജു, അ​ലീ​ന സെ​ബാ​സ്റ്റ്യ​ന്‍, തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
നീ​ലേ​ശ്വ​രം: 32-ാമ​ത് ഒ​ളി​മ്പി​ക്‌​സി​നെ വ​ര​വേ​ല്‍​ക്കു​ന്ന​തി​നാ​യി എ​ന്‍​സി​സി 32 കേ​ര​ള ബ​റ്റാ​ലി​യ​ന്‍ പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ള​ജ് കാ​മ്പ​സി​ല്‍ 32 ചെ​രാ​തു​ക​ള്‍ തെ​ളി​ച്ചു. അ​സോ​സി​യേ​റ്റ് എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ ല​ഫ്. ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത്, അ​ണ്ട​ര്‍ ഓ​ഫീ​സ​ര്‍ പി. ​ശ്രീ​ല​ക്ഷ്മി, അ​ദ്വൈ​ത് അ​ര​വി​ന്ദ്, എം.​വി. ഗാ​ര്‍​ഗി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ഫു​ട്‌​ബോ​ള്‍ കി​ക്കു​മാ​യി തൃ​ക്ക​രി​പ്പൂ​ര്‍
സെ​ന്‍റ് പോ​ള്‍​സ് സ്‌​കൂ​ള്‍
തൃ​ക്ക​രി​പ്പൂ​ര്‍: ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തെ വ​ര​വേ​റ്റു​കൊ​ണ്ട് തൃ​ക്ക​രി​പ്പൂ​ര്‍ സെ​ന്‍റ് പോ​ള്‍​സ് എ​യു​പി സ്‌​കൂ​ളി​ല്‍ ഒ​ളി​മ്പി​ക് ഫു​ട്‌​ബോ​ള്‍ കി​ക്ക് ആ​ഘോ​ഷം ന​ട​ത്തി. സ്‌​കൂ​ളി​ന്‍റെ പു​ല്‍​മൈ​താ​നി​യി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഗോ​ള്‍ പോ​സ്റ്റി​ല്‍ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഗോ​ള​ടി​ച്ചാ​ണ് ഒ​ളി​മ്പി​ക്‌​സി​ന്‍റെ ആ​വേ​ശം പ​ങ്കു​വ​ച്ച​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​രീം ച​ന്തേ​ര ആ​ദ്യ ഗോ​ള്‍ കി​ക്ക് നി​ര്‍​വ​ഹി​ച്ചു.
മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ഷീ​ന ജോ​ര്‍​ജ്, അ​ധ്യാ​പ​ക​രാ​യ കെ.​എ. ജെ​സി, വി​ല്‍​സ​ണ്‍ അം​ബ്രോ​സ്, എം. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​രും കി​ക്കെ​ടു​ത്തു. കാ​യി​കാ​ധ്യാ​പ​ക​ന്‍ എ.​ജി.​സി. ഹം​ലാ​ദ് ഗോ​ള്‍​വ​ല കാ​ത്തു. ഇ​ന്ന​ലെ രാ​ത്രി സ്‌​കൂ​ളി​ലെ 2021 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും വീ​ടു​ക​ളി​ല്‍ ഒ​ളി​മ്പി​ക് ദീ​പ​വും തെ​ളി​യി​ച്ചു. അ​ടു​ത്ത ദി​വ​സം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ഒ​ളി​മ്പി​ക്‌​സ് ക്വി​സ് മ​ത്സ​രം ന​ട​ത്തും.